---
title: "അമ്മ മൊഴി; ഏറ്റു പാടി ദ്രാവിഡ കൊടി പറത്തി ആദിത്യ ദിനേശ്"
english_title: "Aditya Dinesh bagged first position in Tamil Padyam High School category with A grade"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82843/aditya-dinesh-bagged-first-position-in-tamil-padyam-high-school-category-with-a-grade"
published_at: "2022-12-01T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388689b10741_ADITHYA.jpg"
keywords: []
---

# അമ്മ മൊഴി; ഏറ്റു പാടി ദ്രാവിഡ കൊടി പറത്തി ആദിത്യ ദിനേശ്

> **Lead Summary:** ** വടകര: **വൈരമുത്തുവിൻ്റെ മറങ്കളൈ പാടുവേൻ.... കവിത ഇണക്കി അമ്മ മൊഴിയാക്കിയപ്പോൾ ആദിത്യ ദിനേശ് ഏറ്റുപാടി. ദ്രാവിഡ കൊടി പറത്തി ഈ മിടുക്കി ഇനി സംസ്ഥാന കലോത്സവ വേദിയിലേക്ക്.

## Article Content

** വടകര: **വൈരമുത്തുവിൻ്റെ മറങ്കളൈ പാടുവേൻ.... കവിത ഇണക്കി അമ്മ മൊഴിയാക്കിയപ്പോൾ ആദിത്യ ദിനേശ് ഏറ്റുപാടി. ദ്രാവിഡ കൊടി പറത്തി ഈ മിടുക്കി ഇനി സംസ്ഥാന കലോത്സവ വേദിയിലേക്ക്.

തമിഴ്നാട്ടിലെ ഈറോഡ് പെരുന്തുറയിൽ ജീവിച്ച് രണ്ട് വർഷം മുമ്പ് വിട പറഞ്ഞ അമ്മൂമ്മയ്ക്ക് ഈ നേട്ടം സമർപ്പിക്കുകയാണ് ഈ പാട്ടുകാരി.

തമിഴ് പദ്യം ഹൈസ്കൂൾ വിഭാഗത്തിലാണ് ജെഎൻ എം ജി എച്ച് എസ് എസ് ഒൻപതാം ക്ലാസുകാരി ആദിത്യ ദിനേശ് എ ഗ്രെയിഡോടെ ഒന്നാം സ്ഥാനം നേടിയത്.

പാലയാട് ഡി എസ് എസ് എൽ പി സ്കൂൾ അധ്യാപികയായ അമ്മ മിനിയാണ് പാട്ട് പഠിപ്പിച്ചത്. റിട്ട. ക്ലർക്കായ പതിയാരക്കരയിലെ കെ.പി ദിനേശൻ്റെ മകളാണ്. ഐശ്വര്യ ദിനേശാണ് സഹോദരി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82843/aditya-dinesh-bagged-first-position-in-tamil-padyam-high-school-category-with-a-grade)