---
title: "ഓൺലൈൻ വിജയം; ഗായത്രി കുട്ടിക്ക് തിളക്കമാർന്ന നേട്ടം"
english_title: "Gayatri has a brilliant achievement in the district arts festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82850/gayatri-has-a-brilliant-achievement-in-the-district-arts-festival"
published_at: "2022-12-01T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638876b55d7d9_gayathri.jpg"
keywords: []
---

# ഓൺലൈൻ വിജയം; ഗായത്രി കുട്ടിക്ക് തിളക്കമാർന്ന നേട്ടം

> **Lead Summary:** ** വടകര: **തൃശ്ശൂർ പൂരത്തിനു പോയിട്ട് സുധീർ ആശാനെ കണ്ട സന്തോഷമുണ്ട്, എന്നാൽ അങ്ങ് തെക്കുള്ള വേലപ്പൻപിള്ളയശാനെ ഇതുവരെ ഗായത്രി കുട്ടി കണ്ടിട്ടില്ല, ഓൺലൈനിലൂടെ അക്ഷര ശ്ലോകം പഠിച്ച ഓർക്കാട്ടേരി എൽപി സ്ക്കൂളിലെ അഞ്ചാം ക്ലാസുകാരി ഗായത്രിക്ക് ജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന നേട്ടം.

## Article Content

** വടകര: **തൃശ്ശൂർ പൂരത്തിനു പോയിട്ട് സുധീർ ആശാനെ കണ്ട സന്തോഷമുണ്ട്, എന്നാൽ അങ്ങ് തെക്കുള്ള വേലപ്പൻപിള്ളയശാനെ ഇതുവരെ ഗായത്രി കുട്ടി കണ്ടിട്ടില്ല, ഓൺലൈനിലൂടെ അക്ഷര ശ്ലോകം പഠിച്ച ഓർക്കാട്ടേരി എൽപി സ്ക്കൂളിലെ അഞ്ചാം ക്ലാസുകാരി ഗായത്രിക്ക് ജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന നേട്ടം.

എ ഗ്രെയിഡോടെ ഈ മിടുക്കി ഒന്നാം സ്ഥാനത്തെത്തി. കല്ലാച്ചി കെ.എസ്എഫ്ഇയിലെ അസി. മനേജർ ഗോപിനാഥിൻ്റെയും ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ജ്യോതിയുടെ മകളാണ്.

ഐശ്വര്യ കുട്ടി അനിയത്തി കുട്ടിയാണ്. അമ്മയുടെ സുഹൃത്തായ സന്ധ്യയാണ് വൈലോപ്പള്ളി സംസ്കൃത ഭവൻ്റെ സൗജന്യ ഓൺലൈൻ പഠനത്തിന് അവസരം ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82850/gayatri-has-a-brilliant-achievement-in-the-district-arts-festival)