---
title: "പരിചമുട്ടുകളിയിൽ മരുതോങ്കരയുടെ കുതിപ്പ് തുടരുന്നു."
english_title: "Maruthongara's rise in fencing continues."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82860/maruthongaras-rise-in-fencing-continues"
published_at: "2022-12-01T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63887b3a70d54_paricha.jpg"
keywords: []
---

# പരിചമുട്ടുകളിയിൽ മരുതോങ്കരയുടെ കുതിപ്പ് തുടരുന്നു.

> **Lead Summary:** **വടകര: **പരിച മുട്ടുകളിയിൽ മരുതോങ്കരയുടെ കുതിപ്പ് തുടരുന്നു. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പരിചമുട്ട് കളിയിലാണ് മരുതോങ്കര സെൻറ് മേരീസ് ഹൈസ്കൂൾ വിജയ പാരമ്പര്യം നിലനിർത്തിയത്. ടീം ലീഡർ അലൻ ഉൾപ്പെടെ എട്ട് പേർ മത്സരത്തിൽ പങ്കെടുത്തു.

## Article Content

**വടകര: **പരിച മുട്ടുകളിയിൽ മരുതോങ്കരയുടെ കുതിപ്പ് തുടരുന്നു. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പരിചമുട്ട് കളിയിലാണ് മരുതോങ്കര സെൻറ് മേരീസ് ഹൈസ്കൂൾ വിജയ പാരമ്പര്യം നിലനിർത്തിയത്. ടീം ലീഡർ അലൻ ഉൾപ്പെടെ എട്ട് പേർ മത്സരത്തിൽ പങ്കെടുത്തു.

അമൽനാഥ്, അഭിനവ്, മാർട്ടിൻ ജോസഫ്, ലൂയി സേവ്യർ, എബ്സൺ വർഗീസ്, അഗസ്റ്റിൻ തോമസ്, ഡോൺ മാത്യു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രിയേഷാണ് ഗുരു. കൂടാതെ സ്കൂളിലെ അധ്യാപകനായ ജോൺസൺ മാസ്റ്റർ, സഹായികളായി ലിബിൻ, സുബിൻ, ശരത്, പ്രണവ്, ലികേഷ്, സജി വർഗീസ് എന്നിവരുമുണ്ടായിരുന്നു.

നേരത്തെ കുന്നുമ്മൽ ഉപജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. സംസ്ഥാന കലോത്സവത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് മരുതോങ്കരയും, പരിച മുട്ട് ടീമും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82860/maruthongaras-rise-in-fencing-continues)