---
title: "പേരാമ്പ്രയുടെ അഭിമാനമായി ശ്രീപദ് കൃഷ്ണ; ഓടക്കുഴൽ വായനയിൽ പുതുപ്പിറവി"
english_title: "Shripad Krishna won first place in high school section flute reading with A grade"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82861/shripad-krishna-won-first-place-in-high-school-section-flute-reading-with-a-grade"
published_at: "2022-12-01T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63887d9f22c29_sreepad_krishna.jpg"
keywords: []
---

# പേരാമ്പ്രയുടെ അഭിമാനമായി ശ്രീപദ് കൃഷ്ണ; ഓടക്കുഴൽ വായനയിൽ പുതുപ്പിറവി

> **Lead Summary:** **വടകര: **പേരാമ്പ്രയുടെ അഭിമാനമായി ശ്രീപദ് കൃഷ്ണ ആർ.പി. റവന്യൂ ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓടക്കുഴൽ വായനയിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

## Article Content

**വടകര: **പേരാമ്പ്രയുടെ അഭിമാനമായി ശ്രീപദ് കൃഷ്ണ ആർ.പി. റവന്യൂ ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓടക്കുഴൽ വായനയിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ആറു വർഷത്തോളമായി രാജേഷ് നടുവണ്ണൂർ മാസ്റ്ററുടെ കീഴിൽ അഭ്യസിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.

നേരത്തെ പേരാമ്പ്ര ഉപജില്ല കലോത്സവത്തിൽ ഓടക്കുഴൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇനി സംസ്ഥാന കലോത്സവത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് ശ്രീപദ് കൃഷ്ണ. പ്രവീൺകുമാർ- രജിഷ ദമ്പതികളുടെ മകനാണ്. അനുജൻ അധ് വിക്, യുകെജി വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82861/shripad-krishna-won-first-place-in-high-school-section-flute-reading-with-a-grade)