---
title: "പുത്തൂരിന്റെ പുത്രി; ഉപന്യാസത്തിൽ തിളങ്ങി നജ."
english_title: " Puthur's daughter; Naja shines in the essay."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82867/puthurs-daughter-naja-shines-in-the-essay"
published_at: "2022-12-01T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63888432a447d_naja.jpg"
keywords: []
---

# പുത്തൂരിന്റെ പുത്രി; ഉപന്യാസത്തിൽ തിളങ്ങി നജ.

> **Lead Summary:** **വടകര:** പുത്തൂരിന്റെ പുതു പുത്രിയായി നജ ഫാത്തിമ.എം. ജില്ലാ റവന്യൂ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മലയാള ഉപന്യാസ മത്സരത്തിലാണ് നജ ഫാത്തിമ.എം, എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. ജി എച്ച് എസ് എസ് പുത്തൂർ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ്.

## Article Content

**വടകര:** പുത്തൂരിന്റെ പുതു പുത്രിയായി നജ ഫാത്തിമ.എം. ജില്ലാ റവന്യൂ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മലയാള ഉപന്യാസ മത്സരത്തിലാണ് നജ ഫാത്തിമ.എം, എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. ജി എച്ച് എസ് എസ് പുത്തൂർ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ്.

ഷിജു മാസ്റ്ററുടെ കീഴിലാണ് ശിക്ഷണം നേടിയത്. നദീറ- കുഞ്ഞബ്ദുള്ള ദമ്പതികളുടെ മകളാണ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനികളും ഇരട്ടകളുമായ നിദയും, ഫിദയും സഹോദരിമാരാണ്.

നേരത്തെ വടകര ഉപജില്ല കലോത്സവത്തിൽ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇനി സംസ്ഥാന കലോത്സവത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് നജ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82867/puthurs-daughter-naja-shines-in-the-essay)