---
title: "കാലത്തിന്റെ കണ്ണീർ ;വർത്തമാന നേർച്ചിത്രവുമായി അറബിക് നാടകം സംസ്ഥാന കലോത്സവത്തിലേക്ക്"
english_title: "Tears of time; Arabic drama with present day portrait to state art festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82873/tears-of-time-arabic-drama-with-present-day-portrait-to-state-art-festival"
published_at: "2022-12-01T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388879b712e7_drama.jpg"
keywords: []
---

# കാലത്തിന്റെ കണ്ണീർ ;വർത്തമാന നേർച്ചിത്രവുമായി അറബിക് നാടകം സംസ്ഥാന കലോത്സവത്തിലേക്ക്

> **Lead Summary:** **വടകര: **ജില്ലാ സ്കൂൾ കലോത്സവത്തിൽ എളേറ്റിൽ എം ജെ എച്ച് എസ് അവതരിപ്പിച്ച കാലത്തിന്റെ കണ്ണീർ എന്ന അറബിക് നാടകം എ ഗ്രേഡ് നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. ഈ നാടകത്തിലെ ആയിഷ ജസ്സയാണ് മികച്ച നടി.

## Article Content

**വടകര: **ജില്ലാ സ്കൂൾ കലോത്സവത്തിൽ എളേറ്റിൽ എം ജെ എച്ച് എസ് അവതരിപ്പിച്ച കാലത്തിന്റെ കണ്ണീർ എന്ന അറബിക് നാടകം എ ഗ്രേഡ് നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. ഈ നാടകത്തിലെ ആയിഷ ജസ്സയാണ് മികച്ച നടി.

ഉമ്മയും രണ്ടു പെണ്മക്കളും അടങ്ങുന്ന കുടുംബത്തിലേക്കുള്ള നവമാധ്യമങ്ങളുടെ കടന്നുകയറ്റവും അതിജീവനവുമാണ് നാടകത്തിന്റെ പ്രമേയം. മനാൽ ബത്തൂൽ, നിദ ഫാത്തിമ, ആയിഷ ജസ, മറിയം, നജില, ഫാത്തിമ, ഹയ, ഫാദി സമാൻ, നജ ഫാത്തിമ, ഷെസിൽ എന്നീ വിദ്യാർത്ഥികളാണ് നാടകത്തിൽ വേഷമിട്ടത്.

ഷാജർ താമരശ്ശേരിയാണ് നാടകം പരിശീലിപ്പിച്ചത് സ്കൂളിലെ അദ്ധ്യാപകരായ ഷാനവാസ്‌ പൂനൂർ, മുഹമ്മദ്‌ ടി കെ സി, സജീർ സിപി, ജസീല, കമറുദ്ധീൻ എന്നിവരാണ് നടക്കാവിഷ്കാരം നിർവഹിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82873/tears-of-time-arabic-drama-with-present-day-portrait-to-state-art-festival)