---
title: "സംഘഗാനം വടകരയുടെ അഭിമാനമായി എസ്.ജി.എം.എസ്.ബി. സ്കൂൾ."
english_title: "SGMSB is proud of Sanghaganam Vadakara. school"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82876/sgmsb-is-proud-of-sanghaganam-vadakara-school"
published_at: "2022-12-01T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63888c657d570_samgam.jpg"
keywords: []
---

# സംഘഗാനം വടകരയുടെ അഭിമാനമായി എസ്.ജി.എം.എസ്.ബി. സ്കൂൾ.

> **Lead Summary:** **വടകര: **ജില്ലാ റവന്യൂ കലോത്സവം അവസാനിക്കവേ നേട്ടം കൊയ്ത് വടകര. യുപി വിഭാഗം മലയാളം സംഘഗാന മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് വടകര എസ്.ജി.എം.എസ്.ബി. സ്കൂൾ. വർഷങ്ങളായി സ്കൂളിനുവേണ്ടി കലാപരിപാടികൾ അഭ്യസിപ്പിക്കുന്ന സനീഷ് മാസ്റ്ററുടെ കീഴിലാണ് മത്സരാർത്ഥികൾ അഭ്യസിക്കുന്നത്.

## Article Content

**വടകര: **ജില്ലാ റവന്യൂ കലോത്സവം അവസാനിക്കവേ നേട്ടം കൊയ്ത് വടകര. യുപി വിഭാഗം മലയാളം സംഘഗാന മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് വടകര എസ്.ജി.എം.എസ്.ബി. സ്കൂൾ. വർഷങ്ങളായി സ്കൂളിനുവേണ്ടി കലാപരിപാടികൾ അഭ്യസിപ്പിക്കുന്ന സനീഷ് മാസ്റ്ററുടെ കീഴിലാണ് മത്സരാർത്ഥികൾ അഭ്യസിക്കുന്നത്.

എൽ.ലക്ഷ്മിയുടെ നേതൃത്വത്തിൽ ഷലോജ്, ഇവാനിയ, ദ്യുതി, പാർവണ.ടി, തേജ, പാർവണ.എസ്. എന്നീ 7 മത്സരാർത്ഥികളാണ് സംഘഗാനത്തിൽ പങ്കെടുത്ത് വിജയികളായത്. ഒപ്പന മത്സരത്തിലും ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഉപന്യാസ രചനയിലും, ശാസ്ത്രീയ സംഗീതത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്.

സ്കൂളിലെ സംഗീത അധ്യാപകനായ ഇസ്മയിൽ മാസ്റ്ററും, ഹെഡ്മിസ്ട്രസ്സ് കെ ശ്രീജ ടീച്ചറും മികച്ച പിന്തുണയുമായി പിന്നണിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82876/sgmsb-is-proud-of-sanghaganam-vadakara-school)