---
title: "ഭരതനാട്യത്തിൽ പുതുപ്പിറവി;ഒന്നാം സ്ഥാനം തിരുവങ്ങൂരിന്"
english_title: "A rebirth in Bharatanatyam; Trivandrum wins first place"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82878/a-rebirth-in-bharatanatyam-trivandrum-wins-first-place"
published_at: "2022-12-01T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63888e453e736_1.jpg"
keywords: []
---

# ഭരതനാട്യത്തിൽ പുതുപ്പിറവി;ഒന്നാം സ്ഥാനം തിരുവങ്ങൂരിന്

> **Lead Summary:** **വടകര:** ഭരതനാട്യത്തിൽ പുതുപ്പിറവി. ജില്ലാ റവന്യൂ കലോത്സവത്തിൽ യുപി വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് തിരുവങ്ങൂർ എച്ച് എസ് എസ്. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ആഗ്നേയ ഷിബേഷാണ് ഈ നേട്ടത്തിന് അർഹയായത്.

## Article Content

**വടകര:** ഭരതനാട്യത്തിൽ പുതുപ്പിറവി. ജില്ലാ റവന്യൂ കലോത്സവത്തിൽ യുപി വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് തിരുവങ്ങൂർ എച്ച് എസ് എസ്. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ആഗ്നേയ ഷിബേഷാണ് ഈ നേട്ടത്തിന് അർഹയായത്.

കുച്ചിപ്പുടിയിലും നാടോടി നൃത്തത്തിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു ഈ കൊച്ചു മിടുക്കിക്ക്. കൊയിലാണ്ടിയിലെ നാട്യധാര അക്കാദമിയിലെ കലാമണ്ഡലം സ്വപ്ന ടീച്ചറാണ് ഗുരു. നാടോടി നൃത്തം പരിശീലിപ്പിക്കുന്നത് ബാലുശ്ശേരി സുധീഷ് മാസ്റ്ററാണ്.

ഷിബേഷ്-സുജിന ദമ്പതികളുടെ മകളാണ്. സഹോദരൻ അദ്വൈത് ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. നേരത്തെ കൊയിലാണ്ടി സബ്ജില്ല കലോത്സവത്തിൽ മികച്ച വിജയം നേടിയാണ് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് അർഹയായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82878/a-rebirth-in-bharatanatyam-trivandrum-wins-first-place)