---
title: "കലോത്സവ കാഴ്ചകളുമായി സപ്ലിമെന്റ് "
english_title: " Supplement with festival views"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82881/supplement-with-festival-views"
published_at: "2022-12-01T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63889209cd971_2.jpg"
keywords: []
---

# കലോത്സവ കാഴ്ചകളുമായി സപ്ലിമെന്റ് 

> **Lead Summary:** **വടകര:** ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വൈബിന്റെ ആഭിമുഖ്യത്തിൽ വർണാഭമായ കലോത്സവ കാഴ്ചകളുമായി സപ്ലിമെന്റ് പുറത്തിറക്കി. കടത്തനാടിന്റെ ഉത്സവ ലഹരിയെ നാട് ഒന്നടങ്കം ഏറ്റടുത്ത കാഴ്ചകളാണ് വൈബിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ സപ്ലിമെന്റിന്റെ ഉള്ളടക്കം.

## Article Content

**വടകര:** ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വൈബിന്റെ ആഭിമുഖ്യത്തിൽ വർണാഭമായ കലോത്സവ കാഴ്ചകളുമായി സപ്ലിമെന്റ് പുറത്തിറക്കി. കടത്തനാടിന്റെ ഉത്സവ ലഹരിയെ നാട് ഒന്നടങ്കം ഏറ്റടുത്ത കാഴ്ചകളാണ് വൈബിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ സപ്ലിമെന്റിന്റെ ഉള്ളടക്കം.

വടകര നിയോജക മണ്ഡലത്തിൽ കെ.കെ.രമ എംഎൽഎയുടെ നേതൃത്വത്തിലുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയായാണ് 'വൈബ്'. സപ്ലിമെന്റിന്റെ പ്രകാശകർമ്മം ഡി.ഡി.ഇ സി മനോജ് കുമാർ നിർവഹിച്ചു.

മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ അനിൽകുമാർ ഏറ്റുവാങ്ങി. കെ കെ രമ എംഎൽഎ, വി കെ അസീസ്, പ്രമോദ്, സുധീർ സർഗം, വടയക്കണ്ടി നാരായണൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82881/supplement-with-festival-views)