---
title: "എ പ്ലസ് വിജയം; കലോത്സവം കടത്തനാടൻ വീര ചരിതമായി- ഡിഡിഇ മനോജ് കുമാർ"
english_title: "Kalotsavam Kadthananadan Veera Charitamai - DDE Manoj Kumar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82884/kalotsavam-kadthananadan-veera-charitamai-dde-manoj-kumar"
published_at: "2022-12-01T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63889513559d7_3.jpg"
keywords: []
---

# എ പ്ലസ് വിജയം; കലോത്സവം കടത്തനാടൻ വീര ചരിതമായി- ഡിഡിഇ മനോജ് കുമാർ

> **Lead Summary:**  **വടകര:** കോവിഡ് വരുത്തിവെച്ച ശ്യൂന്യതയിൽ നിന്ന് തുടങ്ങി വെച്ച ജില്ലാ സ്ക്കൂൾ കലോത്സവം കടത്തനാട്ടിൽ ജനകീയ ഉത്സവമായി എ പ്ലസ് വിജയമായിരുന്നെന്ന് ഡിഡിഇ സി മനോജ് കുമാർ പറഞ്ഞു.

## Article Content

 **വടകര:** കോവിഡ് വരുത്തിവെച്ച ശ്യൂന്യതയിൽ നിന്ന് തുടങ്ങി വെച്ച ജില്ലാ സ്ക്കൂൾ കലോത്സവം കടത്തനാട്ടിൽ ജനകീയ ഉത്സവമായി എ പ്ലസ് വിജയമായിരുന്നെന്ന് ഡിഡിഇ സി മനോജ് കുമാർ പറഞ്ഞു.

മീഡിയാ സെൻററിൽ നടന്ന സ്നേഹ സംഗമത്തിൽ കൗൺസിലർ എ.പ്രേമകുമാരി അധ്യക്ഷയായി. കെ.കെ രമ എംഎൽഎ, പ്രോഗ്രാം കൺവീനർ വി.വി വിനോദ്, രാജീവൻ പറമ്പത്ത് എന്നിവർ സംസാരിച്ചു.

മീഡിയാ കമ്മറ്റി കൺവീനർ അനിൽ കുമാർ സ്വാഗതവും സിസ്റ്റർ ബല്ല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82884/kalotsavam-kadthananadan-veera-charitamai-dde-manoj-kumar)