---
title: "അച്ഛൻ്റെ വഴിയേ..... ഓടക്കുഴൽനാദ വിസ്മയം തീർത്ത് കേശവ് ജെ. ചന്ദ്ര"
english_title: "Father's way..... flute magic created by Keshav J. Chandra"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82886/fathers-way-flute-magic-created-by-keshav-j-chandra"
published_at: "2022-12-01T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63889874ddf91_flute.jpg"
keywords: []
---

# അച്ഛൻ്റെ വഴിയേ..... ഓടക്കുഴൽനാദ വിസ്മയം തീർത്ത് കേശവ് ജെ. ചന്ദ്ര

> **Lead Summary:** **വടകര :** സംഗീത സംവിധായകനായ അച്ഛന്റെ പാത പിൻതുടർന്ന് മകൻ കേശവ് ജെ. ചന്ദ്ര. ഹയർ സെക്കൻഡറി വിഭാഗം ഓടക്കുഴലിൽ നാദ വിസ്മയം തീർത്തു. കേശവ് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**വടകര :** സംഗീത സംവിധായകനായ അച്ഛന്റെ പാത പിൻതുടർന്ന് മകൻ കേശവ് ജെ. ചന്ദ്ര. ഹയർ സെക്കൻഡറി വിഭാഗം ഓടക്കുഴലിൽ നാദ വിസ്മയം തീർത്തു. കേശവ് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

> റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടൻ സയൻസ് വിദ്യാർഥിയാണ്. സംഗിത ഉപകരങ്ങളിൽ വീണ, വയലിൻ, തബല, ഡ്രംമസ് തുടങ്ങി എല്ലാ വിധ ഉപകരണങ്ങൾ വായിക്കുന്നിതിൽ മിടുക്കനാണ് കേശവ് . കൊവിഡ് കാലത്ത് " നാം അതിജീവിക്കും " എന്ന മ്യൂസിക് ആൽബം സ്വന്തമായി എഴുതി പാടുകയും സംഗീതം നൽകുകയും ചെയ്ത് വയറലായിട്ടുണ്ട്.

സംഗിത്ത കുടുംബത്തിന്റെ പാര്യമ്പത്തിൽ നിന്നാണ് കേശവ് വരുന്നത്. അച്ചൻ ജീവൻ നന്ദൻ നിരവധി സിനിമകൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. കൂടാതെ ആൽബം , ഡോക്കുമെന്ററികൾക്കും സംഗീതം നൽകിയിട്ടുണ്ട്. ജീവൻ മ്യൂസിക്ക് അക്കാദമി എന്ന പേരിൽ കോഴികോട് പന്തീരാങ്കാവിൽ സംഗീത അകാദമി നടത്തുന്നുണ്ട്.

അമ്മ ശ്രീമദ് വീട്ടിൽ മിതു ജീവൻ. കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ ഭരതനാട്യത്തിൽ ജില്ലയിൽ മത്സരിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82886/fathers-way-flute-magic-created-by-keshav-j-chandra)