---
title: "കൊടുമുടികൾ കീഴടക്കി സിൽവർ ഹിൽസ്; പരിചമുട്ടു കളിയിൽ എന്നും ഒന്നാമത്"
english_title: "Parachimuttu is always first in the game"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82889/parachimuttu-is-always-first-in-the-game"
published_at: "2022-12-01T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388994b22219_4.jpg"
keywords: []
---

# കൊടുമുടികൾ കീഴടക്കി സിൽവർ ഹിൽസ്; പരിചമുട്ടു കളിയിൽ എന്നും ഒന്നാമത്

> **Lead Summary:** ** വടകര:** പരിചമുട്ടു കളിയുടെ തനതായ ശൈലിയുമായി പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി സിൽവർഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട്. റവന്യൂ ജില്ല കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പരിചമുട്ടു കളിയിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ തനതായ പാരമ്പര്യം കാത്തുസൂക്ഷിച്ചത്.

## Article Content

** വടകര:** പരിചമുട്ടു കളിയുടെ തനതായ ശൈലിയുമായി പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി സിൽവർഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട്. റവന്യൂ ജില്ല കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പരിചമുട്ടു കളിയിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ തനതായ പാരമ്പര്യം കാത്തുസൂക്ഷിച്ചത്.

കഴിഞ്ഞ 18 വർഷമായി തുടർച്ചയായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തതിന്റെ റെക്കോർഡ് കൂടിയുണ്ട് സ്കൂളിന്. ടീം ലീഡർ ആൽഫ്രഡ് ജോസിന്റെ നേതൃത്വത്തിൽ എട്ടു പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ആദിത്യൻ നവീൻ, അഡ്രിയാനോ.സി.സെബാസ്റ്റ്യൻ, ഷിന്റോ ക്ലിംസൻ, മിലൻ ബിജു, ആദിത്യൻ കെ.എം, സാവിയോ.എസ്.സാജ്, സിയാദ് സാക്കി എന്നിവരാണ് പങ്കെടുത്തത്.

സ്കൂളിലെ അധ്യാപകരായ സുനിൽ, ജോസ്, ഫിലിപ്പോസ്, ശശി ലാൽ, ലിബിയ, ശ്രീജിത്ത്, മനോജ്, ലിഗേഷ് ഉൾപ്പെടെയുള്ള സ്കൂൾ അധികൃതരുടെ മികച്ച പിന്തുണയും, പരിശീലനവുമാണ് കുട്ടികൾക്ക് ലഭിച്ചത്. അധ്യാപകരുടെ മികച്ച പിന്തുണയാണ് തങ്ങളുടെ വിജയ രഹസ്യം എന്നാണ് വിദ്യാർത്ഥികൾ പറഞ്ഞത്.

നേരത്തെ ചേവായൂർ ഉപജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇനി സംസ്ഥാന കലോത്സവത്തിലേക്കുള്ള പുറപ്പാടിലാണ് സിൽവർഹിൽസിലെ പരിചമുട്ട് സംഘം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82889/parachimuttu-is-always-first-in-the-game)