---
title: "ആദിത്യനിലൂടെ ഭരതനാട്യം നേടി പന്തീരങ്കാവ്"
english_title: "Panthirangavao won Bharatanatyam through Aditya"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82894/panthirangavao-won-bharatanatyam-through-aditya"
published_at: "2022-12-01T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388ac268f299_6.jpg"
keywords: []
---

# ആദിത്യനിലൂടെ ഭരതനാട്യം നേടി പന്തീരങ്കാവ്

> **Lead Summary:**  വടകര: ആദിത്യനിലൂടെ ഭരതനാട്യം നേടി പന്തീരങ്കാവ് സരസ്വതി വിദ്യാനികേതൻ സ്കൂൾ. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിലാണ് ആദിത്യൻ.ജി.അയ്യർ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

## Article Content

 വടകര: ആദിത്യനിലൂടെ ഭരതനാട്യം നേടി പന്തീരങ്കാവ് സരസ്വതി വിദ്യാനികേതൻ സ്കൂൾ. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിലാണ് ആദിത്യൻ.ജി.അയ്യർ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

കോഴിക്കോട്ടെ വൈഷ്ണവനൃത്ത കലാക്ഷേത്രത്തിലെ കലാമണ്ഡലം ശ്രീരേഖ.ജി. നായർ ആണ് ഗുരു. നേരത്തെ കോഴിക്കോട് റൂറൽ ഉപജില്ല കലോത്സവത്തിൽ ഭരതനാട്യത്തിലും, അഷ്ടപതിയിലും പങ്കെടുത്തിരുന്നു.

ഇതിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇനി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിന്റെ ഒരുക്കത്തിലാണ് ആദിത്യൻ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ.ഗുണരഞ്ചന്റെയും, അഡ്വ: രാധിക.ജി. അയ്യരുടെയും മകനാണ്. സഹോദരൻ ആദർശ്.ജി.അയ്യർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82894/panthirangavao-won-bharatanatyam-through-aditya)