ചരിത്രം കുറിച്ച് പേരാമ്പ്ര; നാടൻ പാട്ട് മത്സരത്തിൽ സംസ്ഥാന കലോത്സവത്തിലേക്ക്

ചരിത്രം കുറിച്ച് പേരാമ്പ്ര; നാടൻ പാട്ട് മത്സരത്തിൽ സംസ്ഥാന കലോത്സവത്തിലേക്ക്
Dec 1, 2022 07:27 PM | By Nourin Minara KM

 വടകര: ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് മത്സരത്തിൽ പേരാമ്പ്ര സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി. റവന്യൂ ജില്ല ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് മത്സരത്തിലാണ് പേരാമ്പ്ര ഹയർ സെക്കൻണ്ടറി സ്കൂൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

ആദിപ്രിയ ശൈലേഷ് (ടീം ലീഡർ), ആര്യ നന്ദ, തേജലക്ഷ്മി, അഹല്യ, അമൃത, അഭിരാമി,നിനയ എന്നിവർ മത്സരത്തിൽ പങ്കെടുത്തു. തുടർച്ചയായ അഞ്ചാം തവണയാണ് സംസ്ഥാന കലോത്സവത്തിലേക്ക് നാടൻപാട്ട് മത്സരത്തിൽ പേരാമ്പ്ര യോഗ്യത നേടുന്നത്.

ഈ വർഷത്തെ റവന്യൂ ജില്ലാ കലോത്സവത്തിൽ വേട്ടപ്പാട്ട് രൂപമാണ് നാടൻപാട്ടിൽ ഗുരു അവതരിപ്പിച്ചത്. കേരള കർണാടക അതിർത്തിയിലെ ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ട്രൈബൽ മ്യൂസിക് ആണ് നാടൻ പാട്ടിന്റെ ആധാരം. ഭാര്യ ഭർത്താവിനോട് കാട്ടിൽ പോയി ചില കാര്യങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെടുന്നു.ഭർത്താവും സുഹൃത്തുക്കളും വേട്ടക്കൊരുങ്ങുന്നു,ഇതാണ് കഥ.

ഈ പാട്ട് കൊണ്ടുവരുവാൻ അക്ഷീണ പ്രയത്നം നടത്തിയതായി ഗുരു മജീഷ് കാരയാട് പറഞ്ഞു. നേരത്തെ പേരാമ്പ്ര ഉപജില്ലയിൽ നിന്നും അപ്പീലിലൂടെയാണ് ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് യോഗ്യത നേടിയത്.

നാടൻ പാട്ട് മത്സരത്തിൽ എന്നും വ്യത്യസ്തത കൊണ്ടുവരുവാൻ താൻ ശ്രമം നടത്തുന്നതായി മജീഷ് കാരയാട് പറഞ്ഞു. പേരാമ്പ്രയുടെ നാടൻപാട്ട് വിജയത്തിൽ അഭിമാനിക്കുകയാണ് രക്ഷിതാക്കളും സ്കൂൾ അധികൃതരും.

Perambra about history; To the state art festival in folk song competition

Next TV

Related Stories
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 16, 2024 10:33 AM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#prafulkrishna|പെൺ കളരിക്ക് ആസ്ഥാനം യാഥാർത്ഥ്യമാക്കും- പ്രഫുൽ കൃഷ്ണൻ

Apr 15, 2024 07:03 PM

#prafulkrishna|പെൺ കളരിക്ക് ആസ്ഥാനം യാഥാർത്ഥ്യമാക്കും- പ്രഫുൽ കൃഷ്ണൻ

തച്ചോളി ഒതേനന്‍റെയും ഉണ്ണിയാർച്ചയുടെയും പിറന്ന നാടായ കടത്തനാട്ടിൽ പെൺ കളരിക്ക് ആസ്ഥാനം വേണമെന്നത് വടകരയുടെ ആവശ്യം യാഥാർത്ഥ്യമാക്കുമെന്ന്...

Read More >>
#artclass|യുവകലാസാഹിതി മടപ്പള്ളി,  ഒഴിവുകാല ചിത്രകലാ പഠനക്ലാസ്സ്

Apr 15, 2024 05:21 PM

#artclass|യുവകലാസാഹിതി മടപ്പള്ളി, ഒഴിവുകാല ചിത്രകലാ പഠനക്ലാസ്സ്

മടപ്പള്ളി യുവകലാസാഹിതി , എൽ പി ,യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രകലാ പരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു...

Read More >>
#grandexpo|വടകര ഗ്രാൻഡ് എക്സ്പോ ഇന്ന്‌ ; സ്നേഹരാഗം മേപ്പയൂരിന്റെ ഗാനമേള

Apr 15, 2024 05:03 PM

#grandexpo|വടകര ഗ്രാൻഡ് എക്സ്പോ ഇന്ന്‌ ; സ്നേഹരാഗം മേപ്പയൂരിന്റെ ഗാനമേള

ഏപ്രിൽ 10 മുതൽ 28 വരെ വടകര നാരായണ നഗരം ഗ്രൗണ്ടിൽ നടക്കുന്ന വടകര ഗ്രാൻഡ് എക്സ്പോയുടെ വേദിയിൽ ഇന്ന് 15. 4. 2024 രാത്രി എട്ടുമണിക്ക് സ്നേഹ രാഗം മേപ്പയൂർ...

Read More >>
#Controversy|ഷാഫി ഗാന്ധിയെയും മറന്നോ ? കോൺഗ്രസ് സ്ഥാനാർത്ഥി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താതത് വിവാദമാകുന്നു

Apr 15, 2024 01:38 PM

#Controversy|ഷാഫി ഗാന്ധിയെയും മറന്നോ ? കോൺഗ്രസ് സ്ഥാനാർത്ഥി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താതത് വിവാദമാകുന്നു

വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താതത്...

Read More >>
Top Stories










News Roundup