---
title: "അക്ഷരശ്ലോക മത്സരത്തിൽ അക്ഷരത്തെ തോൽപ്പിച്ച് മാനസ കെ കൃഷ്ണൻ."
english_title: "Manasa K Krishnan defeats Akshar in Aksharshloka competition."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82908/manasa-k-krishnan-defeats-akshar-in-aksharshloka-competition"
published_at: "2022-12-01T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388bd4f7dc76_aksharaaa.jpg"
keywords: []
---

# അക്ഷരശ്ലോക മത്സരത്തിൽ അക്ഷരത്തെ തോൽപ്പിച്ച് മാനസ കെ കൃഷ്ണൻ.

> **Lead Summary:** **വടകര**: അക്ഷരശ്ലോക മത്സരത്തിൽ അക്ഷരത്തെ തോൽപ്പിച്ച് മാനസ.കെ.കൃഷ്ണൻ. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അക്ഷരശ്ലോക മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. കുന്നമംഗലം ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ്.

## Article Content

**വടകര**: അക്ഷരശ്ലോക മത്സരത്തിൽ അക്ഷരത്തെ തോൽപ്പിച്ച് മാനസ.കെ.കൃഷ്ണൻ. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അക്ഷരശ്ലോക മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. കുന്നമംഗലം ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ്.

അഞ്ചാം ക്ലാസ് മുതൽ തന്നെ പ്രശ്നോത്തരി, ഗദ്യപാരായണം, തിരുവാതിര മത്സരങ്ങളിൽ മികച്ച വിജയം നേടിയിട്ടുണ്ട്. എളമന ഇല്ലം ഓമശ്ശേരിയിലെ പ്രഭ അനിയൻ നമ്പൂതിരിയാണ് ഗുരു. മാനസയുടെ അനുജൻ മനു ദേവും, ഈ വർഷത്തെ റവന്യൂ ജില്ല കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്.

യുപി വിഭാഗം മലയാള അക്ഷരശ്ലോകത്തിലും സംസ്കൃത അക്ഷരശ്ലോകത്തിലും എ ഗ്രേഡ് നേടിയിട്ടുമുണ്ട്. കൂഴക്കോട് യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇതേ സ്കൂളിലെ അധ്യാപികയാണ് അമ്മ ജീജ.ഒ.പി. അച്ഛൻ കൃഷ്ണൻ നമ്പൂതിരി (എസ്സീൻ ന്യൂട്രീഷൻസ് ഫാർമസി). മികച്ച വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് കുടുംബവും സ്കൂൾ അധികൃതരും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82908/manasa-k-krishnan-defeats-akshar-in-aksharshloka-competition)