---
title: "ചരിത്ര മുഹൂർത്തം; യോഗ്യത നേടി പയ്യോളി."
english_title: "Historic moment; Payoli qualified."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82914/historic-moment-payoli-qualified"
published_at: "2022-12-01T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388c2f322a3f_payyoli.jpg"
keywords: []
---

# ചരിത്ര മുഹൂർത്തം; യോഗ്യത നേടി പയ്യോളി.

> **Lead Summary:** **വടകര:** കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘഗാന മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ടി.എസ്.ജി.വി എച്ച്.എസ്.എസ്. പയ്യോളി. സംഘഗാന മത്സരത്തിൽ ആദ്യമായാണ് പയ്യോളി സ്കൂൾ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്.

## Article Content

**വടകര:** കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘഗാന മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ടി.എസ്.ജി.വി എച്ച്.എസ്.എസ്. പയ്യോളി. സംഘഗാന മത്സരത്തിൽ ആദ്യമായാണ് പയ്യോളി സ്കൂൾ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്.

അഭിഷേക് ആർ.പി (ടീം ലീഡർ), അനുപമ, ശ്രീനന്ദ് വിനോദ്, ആവണി, ദിയ, ഗോപിക, മാളവിക. ഏഴു പേരടങ്ങുന്ന സംഘമാണ് മത്സരിച്ചത്. സ്കൂളിലെ സംഗീത അധ്യാപികയായ ജയപ്രഭ ടീച്ചറുടെ ശിക്ഷണത്തിൽ കഴിഞ്ഞ മൂന്നുമാസമായി കഠിന പരിശീലനത്തിലായിരുന്നു.

നേരത്തെ മേലടി ഉപജില്ലയിൽ നടന്ന സ്കൂൾ കലോത്സവത്തിൽ സംഘഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയതിന്റെ ആഹ്ലാദത്തിലാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82914/historic-moment-payoli-qualified)