---
title: " മിന്നും താരമായി ശ്രീനന്ദ് വിനോദ് വീണ്ടും"
english_title: "Srinand Vinod is again the pride of Payyoli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82915/srinand-vinod-is-again-the-pride-of-payyoli"
published_at: "2022-12-01T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388c5dde5ac0_11.jpg"
keywords: []
---

#  മിന്നും താരമായി ശ്രീനന്ദ് വിനോദ് വീണ്ടും

> **Lead Summary:** **വടകര: **മിന്നും താരമായി ശ്രീനന്ദ് വിനോദ് വീണ്ടും. 61ാ മത് കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ലളിതഗാന മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

## Article Content

**വടകര: **മിന്നും താരമായി ശ്രീനന്ദ് വിനോദ് വീണ്ടും. 61ാ മത് കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ലളിതഗാന മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

ടി.എസ് ജി.വി.എച്ച്.എസ്.എസ് പയ്യോളിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഒരു സെലിബ്രിറ്റി കൂടിയാണ് ശ്രീനന്ദ് വിനോദ്. വിഖ്യാതമായ ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ പരിപാടിയിൽ വിന്നറായിരുന്നു.

ലളിതഗാന മത്സരത്തെ കൂടാതെ സംഘഗാന മത്സരത്തിലും പങ്കെടുത്ത് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് വിജയം ആവർത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പയ്യോളിയുടെ അഭിമാനമായ ശ്രീനന്ദ് വിനോദ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82915/srinand-vinod-is-again-the-pride-of-payyoli)