---
title: "മുട്ടി നേടി മർക്കസ്....അറബനമുട്ടിലും ദഫ്മുട്ടിലും ഒന്നാമത്...."
english_title: "Markus won Muttu....First in Arabanamutt and Dafmutt.."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82923/markus-won-muttufirst-in-arabanamutt-and-dafmutt"
published_at: "2022-12-01T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388cac44ac01_12.jpg"
keywords: []
---

# മുട്ടി നേടി മർക്കസ്....അറബനമുട്ടിലും ദഫ്മുട്ടിലും ഒന്നാമത്....

> **Lead Summary:** **വടകര:** മുട്ടിനേടി മർക്കസ്. ഹൈസ്കൂൾ വിഭാഗം അറബനമുട്ടിലും, ദഫ് മുട്ടിലും ഒന്നാമത്. 61ാമത് കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ചരിത്ര വിജയവുമായി മർക്കസ് ഇൻറർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം.

## Article Content

**വടകര:** മുട്ടിനേടി മർക്കസ്. ഹൈസ്കൂൾ വിഭാഗം അറബനമുട്ടിലും, ദഫ് മുട്ടിലും ഒന്നാമത്. 61ാമത് കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ചരിത്ര വിജയവുമായി മർക്കസ് ഇൻറർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം.

നേരത്തെ കോഴിക്കോട് ഉപജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയതിനു ശേഷമാണ് ജില്ലയിലേക്കുള്ള കടന്നു വരവ്. ആദ്യമായാണ് ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത് വിജയം നേടുന്നതും, സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നതും.

വ്യത്യസ്ത പരിശീലകരായിരുന്നു രണ്ടിനും. ദഫ് മുട്ടിന് ബിലാൽ എലത്തൂരും, അറബനമുട്ടിന് സജ്ജാദ് വടകരയും. ഈ ചരിത്ര വിജയം രണ്ടു പരിശീലകന്മാർക്കും അഭിമാന നിമിഷമാണ് സമ്മാനിച്ചത്.

10 പേരടങ്ങുന്ന സംഘത്തെ മിഥിലാജാണ് നയിച്ചത്. റിൻഷാദ്, സിനാൻ, നാഫിൽ, സിഹാൻ, ഇസ്മയിൽ, മെഹബൂബലി, ഫിൻഷർ, സഫ്വാൻ, ബിലാൽ.

കൂടാതെ മർക്കസിലെ മലയാളം അധ്യാപിക ജസീന ടീച്ചർ, ഹിന്ദി അധ്യാപിക സാജിത ടീച്ചറും മികച്ച പിന്തുണയും കരുതലുമാണ് മത്സരാർത്ഥികൾക്ക് നൽകിയത്.ആദ്യമായി സംസ്ഥാന കലോത്സവത്തിൽ യോഗ്യത നേടിയതിന്റെ നിർവൃതിയിലാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82923/markus-won-muttufirst-in-arabanamutt-and-dafmutt)