---
title: "ഹൈസ്ക്കൂൾ കലാകിരീടം മേമുണ്ടയ്ക്ക്"
english_title: "High school art crown for Memunda"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82924/high-school-art-crown-for-memunda"
published_at: "2022-12-01T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388ccffbd742_m2.jpg"
keywords: []
---

# ഹൈസ്ക്കൂൾ കലാകിരീടം മേമുണ്ടയ്ക്ക്

> **Lead Summary:** **വടകര: **ഹൈസ്കൂൾ കലാ കിരീടം മേമുണ്ടയ്ക്ക് തന്നെ.കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം ഹൈസ്ക്കൂൾ വിഭാഗത്തിൽ 147 പോയിന്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

## Article Content

**വടകര: **ഹൈസ്കൂൾ കലാ കിരീടം മേമുണ്ടയ്ക്ക് തന്നെ.കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം ഹൈസ്ക്കൂൾ വിഭാഗത്തിൽ 147 പോയിന്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

വടകരയിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് മേമുണ്ട ഓവറോൾ കരസ്ഥമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 136 പോയിന്റ് നേടി സിൽവർ ഹിൽസ് എച്ച്എസ്എസി ന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു.

115 പോയിന്റ് നേടിയ മടവൂർ ചക്കാലക്കൽ സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികളായവർക്ക് വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ട്രോഫി വിതരണം ചെയ്തു. വേദിയിലും സദസ്സിലും വൻ ആവേശമായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82924/high-school-art-crown-for-memunda)