---
title: "വിജയ വഴിയിൽ സ്കൂൾ; വിജയോത്സവം ഗംഭീരമായി"
english_title: "The victory festival was grand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83055/the-victory-festival-was-grand"
published_at: "2022-12-02T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389faf9bde21_yara.jpg"
keywords: []
---

# വിജയ വഴിയിൽ സ്കൂൾ; വിജയോത്സവം ഗംഭീരമായി

> **Lead Summary:** ** വടകര:** വിജയ വഴിയിൽ സ്കൂൾ. വിജയോത്സവം ഗംഭീരമായി. ഓർക്കാട്ടേരി പി.കെമെമ്മോറിയൽ യു.പി സ്കൂളാണ് വിജയോത്സവം നടത്തിയത്. സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കും,എൽ.എസ്.എസ്,യു.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്കുമുള്ള അനുമോദനവും നടത്തി.

## Article Content

** വടകര:** വിജയ വഴിയിൽ സ്കൂൾ. വിജയോത്സവം ഗംഭീരമായി. ഓർക്കാട്ടേരി പി.കെമെമ്മോറിയൽ യു.പി സ്കൂളാണ് വിജയോത്സവം നടത്തിയത്. സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കും,എൽ.എസ്.എസ്,യു.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്കുമുള്ള അനുമോദനവും നടത്തി.

ചോമ്പാൽ സബ്ജില്ലയിൽ അറബിക്ക് കലോത്സവത്തിന് യു.പി വിഭാഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ജനറൽ യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക്ക് എൽ.പി. വിഭാഗത്തിൽ മൂന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചിരുന്നു. പരിപാടി ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ ഷുഹൈബ്കുന്നത്ത് ഉൽഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ട് അബ്ദുൽ മജീദ് വി.പി അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്.എം സുഷുമ ടി, എൻ .കെ ശശിന്ദ്രൻ മാസ്റ്റർ,കെ.കെ നവാസ്,മദർ പി.ടി.എ പ്രസിഡണ്ട് അൻഫിയ ഇ,നജ്മഹനീഫ്,ലത്തീഫ്,റംലടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83055/the-victory-festival-was-grand)