---
title: "വാഹനാപകടത്തിൽ കാൽ മുറിച്ചുമാറ്റേണ്ടിവന്ന വീട്ടമ്മയ്ക്ക് 60 ലക്ഷംരൂപ നഷ്‌ടപരിഹാരം "
english_title: "60 lakh rupees compensation for a housewife who had to have her leg amputated in a car accident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83110/60-lakh-rupees-compensation-for-a-housewife-who-had-to-have-her-leg-amputated-in-a-car-accident"
published_at: "2022-12-03T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ad2707c12b_1.jpg"
keywords: []
---

# വാഹനാപകടത്തിൽ കാൽ മുറിച്ചുമാറ്റേണ്ടിവന്ന വീട്ടമ്മയ്ക്ക് 60 ലക്ഷംരൂപ നഷ്‌ടപരിഹാരം 

> **Lead Summary:** **വടകര: **വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്ന വീട്ടമ്മയ്ക്ക് 60 ലക്ഷംരൂപ നഷ്ടപരിഹാരം നൽകാൻ വടകര മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജ് കെ. രാമകൃഷ്ണൻ വിധിച്ചു. ചോമ്പാല ഒതയോത്ത് രാജന്റെ ഭാര്യ വനജാ രാജന് പരിക്കേറ്റ കേസിലാണ് വിധി.

## Article Content

**വടകര: **വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്ന വീട്ടമ്മയ്ക്ക് 60 ലക്ഷംരൂപ നഷ്ടപരിഹാരം നൽകാൻ വടകര മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജ് കെ. രാമകൃഷ്ണൻ വിധിച്ചു. ചോമ്പാല ഒതയോത്ത് രാജന്റെ ഭാര്യ വനജാ രാജന് പരിക്കേറ്റ കേസിലാണ് വിധി.

58,45,100 രൂപയും ഇതിന്റെ ഒമ്പതുശതമാനം പലിശയും, കോടതിച്ചെലവും നൽകാനാണ് വിധി. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

2019 ജനുവരി 19-ന് വടകര പുതിയ ബസ് സ്റ്റാൻഡിനു മുൻവശമുള്ള ഗലേറിയ സ്റ്റുഡിയോയ്ക്ക് സമീപം വനജ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടം. അന്യായക്കാരിക്ക് വേണ്ടി അഡ്വ. ഐ. രാജൻ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83110/60-lakh-rupees-compensation-for-a-housewife-who-had-to-have-her-leg-amputated-in-a-car-accident)