---
title: "നാടിനു വേണ്ടി സമിതി; ഉജ്ജ്വലമായി ജനകീയ പോരാട്ടം"
english_title: "A brilliantly popular struggle for a Chorod area"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83172/a-brilliantly-popular-struggle-for-a-chorod-area"
published_at: "2022-12-03T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b100c7944f_11.jpg"
keywords: []
---

# നാടിനു വേണ്ടി സമിതി; ഉജ്ജ്വലമായി ജനകീയ പോരാട്ടം

> **Lead Summary:** **ചോറോട്:** നാടിനെ സംരക്ഷിക്കുവാൻ ജനകീയ സമിതി. ഉജ്ജ്വലമായി ഇന്നും പോരാടി. ചോറോട് നാഷണൽ ഹൈവേയിൽ അശാസ്ത്രീയമായി നിർമ്മാണം നടക്കുന്ന ഓവുചാൽ നിർമ്മാണത്തിൽ പ്രതിഷേധിച്ച് ഇന്നലെ ജാഥ നടത്തിയിരുന്നു. നൂറുകണക്കിന് വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ നിർമ്മാണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി നിർമ്മാണം തടഞ്ഞിരുന്നു.

## Article Content

**ചോറോട്:** നാടിനെ സംരക്ഷിക്കുവാൻ ജനകീയ സമിതി. ഉജ്ജ്വലമായി ഇന്നും പോരാടി. ചോറോട് നാഷണൽ ഹൈവേയിൽ അശാസ്ത്രീയമായി നിർമ്മാണം നടക്കുന്ന ഓവുചാൽ നിർമ്മാണത്തിൽ പ്രതിഷേധിച്ച് ഇന്നലെ ജാഥ നടത്തിയിരുന്നു. നൂറുകണക്കിന് വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ നിർമ്മാണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി നിർമ്മാണം തടഞ്ഞിരുന്നു.

ഇന്ന് രാവിലെ നാഷണൽ ഹൈവേയുടെ ഓരത്ത് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കരാർ കമ്പനിയുടെ ജെസിബി വാഹനം ഓവുചാൽ നിർമാണത്തിന് വേണ്ടിയുള്ള മണ്ണ് നീക്കുന്നതിനിടെയാണ് ജനകീയ സമിതി നേതാക്കൾ ഇടപെട്ടത്.

പെരുവനവയൽ മെമ്പർ റിനീഷിന്റെ (19ാം വാർഡ്), നേതൃത്വത്തിൽ ജയരാജൻ, പവിത്രൻ, വിശ്വൻ.ആർ, ശശീന്ദ്രൻ, അശോകൻ, ആർ.കെ. രമേശ് ബാബു, ടി.എച്ച്. രാജേന്ദ്രൻ, സജീവൻ.ടി, രാജേഷ് പി.ടി.കെ, ശേഖരൻ യുകെ, കെ.കെ. ബാബു എന്നീ നേതാക്കളും പ്രവർത്തകരും ജെസിബി തടഞ്ഞുവച്ചു.

നാഷണൽ ഹൈവേ അവരുടെ റോഡിന് ആവശ്യമായുള്ള ഡ്രൈയിനേജാണ് നിർമ്മിക്കുന്നത്. ഓവു ചാൽ നിർമ്മാണത്തിന് മുമ്പ് എംഎൽഎ, എംപി എന്നിവരുടെ മുമ്പാകെ ചർച്ചചെയ്യുകയും നാഷണൽ ഹൈവേ എൻജിനീയർ ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ വിപരീത നിലപാടാണ് അദാനിയുടെ ഹൈവേ എൻജിനീയർ ഇപ്പോൾ സ്വീകരിക്കുന്നത്. ഞങ്ങൾ നാഷണൽ ഹൈവേയുടെ രീതിക്കനുസരിച്ച് മാത്രമേ ഡ്രെയിനേജ് നിർമ്മിക്കുകയുള്ളൂ.

പ്രാദേശികമായുള്ള പ്രശ്നങ്ങൾ ഞങ്ങളെ ബാധിക്കുന്നതല്ല. ഇപ്പോൾ കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് ഓവുചാൽ നിർമ്മിക്കുന്നത്, യഥാർത്ഥത്തിൽ എതിർ ദിശയിലാണ് നിർമ്മിക്കേണ്ടത്. പടിഞ്ഞാറ് നിന്നും കിഴക്കോട്ട് നിർമ്മിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരം ആവുകയുള്ളൂ. വർഷങ്ങളായി പടിഞ്ഞാറുവശമുള്ള പെരുവനവയൽ നിവാസികൾ വെള്ളക്കെട്ട് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

വർഷകാലമായാൽ നിരവധി വീട്ടുകാർ വീട് ഒഴിഞ്ഞു ബന്ധുവീടുകളിൽ പോയി താമസിക്കേണ്ട ദുരവവസ്ഥയുമുണ്ട്. ദേശീയപാത അതോറിറ്റി അവരുടെ രീതിയിലാണ് ഡ്രൈനേജ് നിർമ്മിക്കുന്നതെങ്കിൽ പെരുവനവയൽ പ്രദേശം പൂർണമായിത്തന്നെ വെള്ളക്കെട്ടാൽ മൂടപ്പെടും. പ്രദേശത്തെ ക്കുറിച്ച് ഭൂമിശാസ്ത്രപരമായി യാതൊരുവിധത്തിലുമുള്ള ധാരണയുമില്ലാത്ത ഉദ്യോഗസ്ഥന്മാരുടെ തീരുമാനം മൂലം ഒരു ജനതയെ മുഴുവൻ അഭയാർത്ഥികളാകേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്.

ഇത് എന്ത് വിലകൊടുത്തും തടയും എന്ന ഉറച്ച നിലപാടിലാണ് ജനകീയ സമിതി. മാത്രവുമല്ല പടിഞ്ഞാറ് വശത്ത് രണ്ടു പ്രധാനപ്പെട്ട സ്കൂളുകളും ഉണ്ട്. പെരുവനവയൽ പ്രദേശത്തെ പ്രധാന സ്കൂളുകളായ വി.ഡി എൽ.പി യും, എംഎസ് യുപി സ്കൂളുമാണത്. നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇത്തരത്തിൽ എതിർ ദിശയിലാണ് ഡ്രൈനേജ് നിർമാണം പൂർത്തിയാകുന്നുവെങ്കിൽ, നിരവധി മറ്റു ഓവുചാലുകളെയും ഇത് പ്രതികൂലമായി ബാധിക്കും. മുഴുവൻ ഓവുചാലുകളുടെയും ഒഴുക്ക് തന്നെ താളം തെറ്റുന്ന അവസ്ഥ സംജാതമാകും.

താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലുമാകും. പതിവായി വെള്ളക്കെട്ട് ഭീഷണി നേരിടുന്ന ജനങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീഷണി നേരിടുമോ എന്ന ആത്യന്തം ഗുരുതരമായ ദുരവസ്ഥയാണുണ്ടാകുക. പുതിയ ഓവുചാല്‍ വന്നാൽ ഏതാണ്ട് 200 ഓളം വീട്ടുകാർ താമസ യോഗ്യമല്ലാതെയാകും. പ്രദേശത്തെ ആവാസ വ്യവസ്ഥയ്ക്കനുസരിച്ച് നിർമ്മാണം നടത്തുന്നതിന് എതിരല്ല.

ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ നൽകിയ ഉറപ്പ് പാലിക്കണം. എംഎൽഎയുടെയും എംപിയുടെയും അടിയന്തരശ്രദ്ധ ഇതിൽ പതിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ജാതി,മത കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളുടെയും പൂർണ്ണ പിന്തുണ വേണമെന്നും നേതാക്കൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83172/a-brilliantly-popular-struggle-for-a-chorod-area)