---
title: "വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്‌ ഹരിത കർമ്മ സേനയ്ക്ക് അംഗീകാരം"
english_title: "Villyapally Gram Panchayat Harita Karma Sena approved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83203/villyapally-gram-panchayat-harita-karma-sena-approved"
published_at: "2022-12-03T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b40e8a0469_22.jpg"
keywords: []
---

# വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്‌ ഹരിത കർമ്മ സേനയ്ക്ക് അംഗീകാരം

> **Lead Summary:** ** വടകര: **തോടന്നൂർ ബ്ലോക്ക് പരിധിയിലുള്ള ഹരിത കർമ്മസേനാ പ്രവർത്തനത്തിൽ ബ്ലോക്കിൽ ഒന്നാം സ്ഥാനം വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിന്. ഗ്രാമപഞ്ചായത്ത്‌ പരിധിയിലെ എൺപത് ശതമാനത്തിലധികം വീടുകളിൽ നിന്നും ഹരിതകർമ്മ സേന പ്ലാസ്റ്റിക് ശേഖരിച്ചു വരുന്നു. തൊണ്ണൂറു ശതമാനത്തോളം വീടുകളിൽ ഇതിനകം ക്യൂ ആർ കോഡ് പതിച്ചു കഴിഞ്ഞു.

## Article Content

** വടകര: **തോടന്നൂർ ബ്ലോക്ക് പരിധിയിലുള്ള ഹരിത കർമ്മസേനാ പ്രവർത്തനത്തിൽ ബ്ലോക്കിൽ ഒന്നാം സ്ഥാനം വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിന്. ഗ്രാമപഞ്ചായത്ത്‌ പരിധിയിലെ എൺപത് ശതമാനത്തിലധികം വീടുകളിൽ നിന്നും ഹരിതകർമ്മ സേന പ്ലാസ്റ്റിക് ശേഖരിച്ചു വരുന്നു. തൊണ്ണൂറു ശതമാനത്തോളം വീടുകളിൽ ഇതിനകം ക്യൂ ആർ കോഡ് പതിച്ചു കഴിഞ്ഞു.

21 അംഗങ്ങളുള്ള ഹരിതകർമ സേനയ്ക്കായി എല്ലാ വിധ അടിസ്ഥാന സൗകര്യത്തോടു കൂടിയുള്ള എം സി എഫ് കെട്ടിടമുണ്ട് എന്നതാണ് വില്ല്യാപ്പള്ളിയെ വേറിട്ടു നിർത്തുന്ന ഒരു ഘടകം. കുടിവെള്ളം, വൈദ്യുതി ,പ്ലാസ്റ്റിക് വേർതിരിക്കുന്നത്തിനായുള്ള വലിയ ഹാൾ, എന്നീ സൗകര്യങ്ങളും അവിടെയുണ്ട്.

കെട്ടിടത്തിന് ചുറ്റുമതിലും പണിതിട്ടുണ്ട്. സ്വന്തമായ കെട്ടിടത്തിൽ മികച്ച രീതിയിലാണ് ഹരിതകർമസേന പ്രവർത്തിച്ചു വരുന്നത്. ഏറ്റവും നന്നായി എട്ടു രീതികളിലായാണ് പ്ലാസ്റ്റിക് തരം തിരിക്കൽ. വില്ല്യാപ്പള്ളിയിൽ മികച്ച പ്രതികരണമാണ് ഹരിത കർമ്മ സേനയ്ക്ക് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83203/villyapally-gram-panchayat-harita-karma-sena-approved)