---
title: "സമര രംഗത്തേക്ക്; കനാൽ ജലസേചനയോഗ്യമാക്കുക"
english_title: "To the field of struggle; Make the canal irrigable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83212/to-the-field-of-struggle-make-the-canal-irrigable"
published_at: "2022-12-03T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b377c39a8f_18.jpg"
keywords: []
---

# സമര രംഗത്തേക്ക്; കനാൽ ജലസേചനയോഗ്യമാക്കുക

> **Lead Summary:** ** ഏറാമല:** സമര രംഗത്തേക്ക്. കുറ്റ്യാടി കനാൽ ജലസേചനയോഗ്യമാക്കുക. കർഷക സംഘത്തിന്റെ നേതൃത്വത്തിലാണ് യോഗം. ഏറാമല പഞ്ചായത്ത് അടിസ്ഥാനത്തിൽ നടന്ന കർഷകസംഘം കൺവെൻഷൻ ജില്ല കമ്മിറ്റി അംഗം ഇ.കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. അശോകൻ അധ്യക്ഷത വഹിച്ചു.

## Article Content

** ഏറാമല:** സമര രംഗത്തേക്ക്. കുറ്റ്യാടി കനാൽ ജലസേചനയോഗ്യമാക്കുക. കർഷക സംഘത്തിന്റെ നേതൃത്വത്തിലാണ് യോഗം. ഏറാമല പഞ്ചായത്ത് അടിസ്ഥാനത്തിൽ നടന്ന കർഷകസംഘം കൺവെൻഷൻ ജില്ല കമ്മിറ്റി അംഗം ഇ.കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. അശോകൻ അധ്യക്ഷത വഹിച്ചു.

കനാൽ മണ്ണ് തൂർന്ന് വീണ് കിടക്കുന്നു. അക്വിഡേറ്ററുകൾ മിക്കതും പൊട്ടിപ്പൊളിഞ്ഞ് കിടന്ന് ജീവനടക്കം ഭീഷണി ഉയരുന്നു. കനാൽതുറന്നാൽ പല സ്ഥലത്തേയും ചോർച്ച കാരണം പാടശേഖരങ്ങളിൽ വെള്ളപ്പൊക്കവും കൃഷി നാശവും നേരിടുന്നു. 50 വർഷത്തോളം പഴക്കമുള്ള കനാൽ യഥാസമയം അറ്റകുറ്റ പണികൾ നടക്കുന്നില്ല.

കേരള സർക്കാർ കനാൻ റിപ്പയർ പ്രവർത്തനനത്തിന് നീക്കി വെച്ചത് 10 കോടി രൂപയാണ്.ഇത് തികച്ചും അപര്യാപ്തമാണ്.കനാൽ ജല സേചന യോഗ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആഭ്യർത്ഥിച്ചു. സന്നദ്ധ പ്രവർത്തനത്തിലൂടെ കനാലിൽ തൂർന്ന് വീണ് മണ്ണെടുത്തു.

മാറ്റാൻ 1000 വളണ്ടിയർമാരെ റിക്രൂ ട്ട് ചെയ്യാനും , ഇതിനായി വിവിധ വർഗ്ഗ ബഹുജന സംഘടനകളെ രംഗത്തിറക്കാനും ആവശ്യപ്പെട്ടു. കനാലിന്റെ വിവിധ ഭാഗങ്ങളിൽ നടത്തേണ്ട റിപ്പയർ പ്രവർത്തനത്തിന്റെ റിപ്പോർട്ട് തയ്യാ റാക്കാനും , ഡിസംബർ 21 ന് പേരാമ്പ്രയിൽ നടക്കുന്ന കൺവൻഷൻ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

വി.പി അനിൽകുമാർ, ഒ.നാണു, കെ പി രവീന്ദ്രൻ, എം കെ രാഘവൻ, ടി കെ രാജൻ, പി പി ദാമു, കെ പുരുഷു, സുരേന്ദ്രൻ എടക്കുടി, എം കെ ബാബു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83212/to-the-field-of-struggle-make-the-canal-irrigable)