---
title: "നീളുന്ന കാത്തിരിപ്പ്;റോഡ് ടാറിങ്ങിനായ് വർഷം പത്തായിട്ടും?."
english_title: "The long wait; 10 years for road taring"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83308/the-long-wait-10-years-for-road-taring"
published_at: "2022-12-04T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c4a8a7a86b_13.jpg"
keywords: []
---

# നീളുന്ന കാത്തിരിപ്പ്;റോഡ് ടാറിങ്ങിനായ് വർഷം പത്തായിട്ടും?.

> **Lead Summary:** **നെല്ലാച്ചേരി: **നീളുന്ന കാത്തിരിപ്പ്. 200 മീറ്റർ റോഡ് ടാറിങ്ങിനായി 10 വർഷത്തിലധികമായി ജനങ്ങൾ കാത്തിരിക്കുന്നു.ഏറാമല ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡ് നെല്ലാച്ചേരി-കൂടത്തുംതാഴെ റോഡിനാണ് ഈ ദുരവസ്ഥ. പത്തുവർഷത്തിന് മുകളിലായി മെറ്റൽ നിരത്തിയിട്ട്. ഇതുവരെ ടാറിംഗ് ചെയ്തിട്ടില്ല .

## Article Content

**നെല്ലാച്ചേരി: **നീളുന്ന കാത്തിരിപ്പ്. 200 മീറ്റർ റോഡ് ടാറിങ്ങിനായി 10 വർഷത്തിലധികമായി ജനങ്ങൾ കാത്തിരിക്കുന്നു.ഏറാമല ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡ് നെല്ലാച്ചേരി-കൂടത്തുംതാഴെ റോഡിനാണ് ഈ ദുരവസ്ഥ. പത്തുവർഷത്തിന് മുകളിലായി മെറ്റൽ നിരത്തിയിട്ട്. ഇതുവരെ ടാറിംഗ് ചെയ്തിട്ടില്ല .

ചെറിയ ഒരു മഴ പെയ്താൽ പോലും ചില സ്ഥലങ്ങളിൽ മുട്ടോളം വെള്ളം കെട്ടികിടക്കുകയാണ്. സമീപവാസികളാണ് ഇതിൻ്റെ ബുദ്ധിമുട്ട് കൂടുതലും അനുഭവിക്കുന്നത്. മഴയായാൽ വീട്ടിൽ നിന്നും ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ്,റോഡിനിരുവശവും താമസിക്കുന്നവർ.

ഒഞ്ചിയത്ത് നിന്നും വളരെ എളുപ്പത്തിൽ മുക്കാളി റോഡുമായി ബന്ധിപ്പിക്കുന്ന ഈ 200 മീറ്റർ ടാർ ചെയ്യാൻ പറ്റാത്തത് വളരെ നിരാശയാണ് നാട്ടുകാർക്കിടയിൽ സൃഷ്ടിച്ചിട്ടുള്ളത്. മാറി മാറി വരുന്ന വാർഡ് മെമ്പർമാർ ഈ റോഡിനെപ്പറ്റി ശ്രദ്ധിക്കുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത് .എത്രയും പെട്ടെന്ന് റോഡിൻ്റെ ശോചന്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83308/the-long-wait-10-years-for-road-taring)