---
title: "യാത്ര ദുഷ്കരം; ജെ.ടി റോഡിൽ കാൽനടയാത്ര ദുഷ്കരം"
english_title: "Walking on JT Road is difficult"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83461/walking-on-jt-road-is-difficult"
published_at: "2022-12-05T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638da5907ca80_10.jpg"
keywords: []
---

# യാത്ര ദുഷ്കരം; ജെ.ടി റോഡിൽ കാൽനടയാത്ര ദുഷ്കരം

> **Lead Summary:** **വടകര: **വടകര ജെ.ടി റോഡിലെ കാൽനടയാത്ര ദുഷ്കരമായി. ഓവുചാല്‍ നവീകരിച്ചപ്പോൾ നടപ്പാത ഉയർന്നതാണ് പ്രശ്നമായത്. കാലപ്പഴക്കമുള്ള കടകൾക്ക് മുന്നിലെ നിർമ്മാണമാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നത്.

## Article Content

**വടകര: **വടകര ജെ.ടി റോഡിലെ കാൽനടയാത്ര ദുഷ്കരമായി. ഓവുചാല്‍ നവീകരിച്ചപ്പോൾ നടപ്പാത ഉയർന്നതാണ് പ്രശ്നമായത്. കാലപ്പഴക്കമുള്ള കടകൾക്ക് മുന്നിലെ നിർമ്മാണമാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നത്.

ജെ.ടി റോഡിലെ പെട്രോൾ പമ്പിന് മുൻവശത്തുള്ള കടകളിലെ റോഡിലേക്ക് തള്ളി നിൽക്കുന്ന നിർമ്മിതികൾ കാരണം തലതട്ടാതെ കാൽനടയാത്രക്കാർക്ക് ഇതുവഴി നടന്നു പോകാൻ സാധിക്കുന്നില്ല. പലപ്പോഴും തിരക്കേറിയ റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയാണുള്ളത്.

വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലൂടെയുള്ള കാൽനടയാത്രയിൽ അപകടം പതിയിരിക്കുകയാണ്. പ്രശ്നത്തിൽ എത്രയും പെട്ടെന്ന് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെയും കാൽനടയാത്രക്കാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83461/walking-on-jt-road-is-difficult)