---
title: "കാത്തിരിപ്പിന് വിട; ആസ്ഥി ഫണ്ടിൽ റോഡിന് ശാപമോക്ഷം"
english_title: "The road was built using asset development funds"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83482/the-road-was-built-using-asset-development-funds"
published_at: "2022-12-05T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638dba265cd4c_15.jpg"
keywords: []
---

# കാത്തിരിപ്പിന് വിട; ആസ്ഥി ഫണ്ടിൽ റോഡിന് ശാപമോക്ഷം

> **Lead Summary:** ** തിരുവള്ളൂർ:** ദീർഘകാലത്തെ കാത്തിരിപ്പിന് വിട. കുറ്റ്യാടി എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിച്ചു. ആര്യന്നൂരിലെ വെള്ളക്കാം വീട്ടിൽ ഉപ്പിലാറ- കടവത്ത് വയൽ റോഡ് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

** തിരുവള്ളൂർ:** ദീർഘകാലത്തെ കാത്തിരിപ്പിന് വിട. കുറ്റ്യാടി എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിച്ചു. ആര്യന്നൂരിലെ വെള്ളക്കാം വീട്ടിൽ ഉപ്പിലാറ- കടവത്ത് വയൽ റോഡ് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ദീർഘകാലം ഗതാഗതയോഗ്യമല്ലാതിരുന്ന റോഡ് എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ടാർ ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് എഫ് എം മുനീർ, ജില്ലാ പഞ്ചായത്ത് അംഗം കെ വി റീന, ബ്ലോക്ക് പഞ്ചായത്ത് അംഗം വള്ളിൽ ശാന്ത, പി കെ ശ്രീധരൻ, വി വി പ്രദീപൻ, പി കെ പ്രമോദ് മാസ്റ്റർ സംസാരിച്ചു. വാർഡ് അംഗം പനയുള്ളതിൽ ഗീത സ്വാഗതവും സുരേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83482/the-road-was-built-using-asset-development-funds)