---
title: "അർഹതയ്ക്കുള്ള അംഗീകാരം ; ബി.സുരേഷ് ബാബുവിന് സാഹിത്യ അക്കാദമി അംഗീകാരം "
english_title: "Sahitya Akademi recognition for B.Suresh Babu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83498/sahitya-akademi-recognition-for-bsuresh-babu"
published_at: "2022-12-05T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638dcc78e3b3c_17.jpg"
keywords: []
---

# അർഹതയ്ക്കുള്ള അംഗീകാരം ; ബി.സുരേഷ് ബാബുവിന് സാഹിത്യ അക്കാദമി അംഗീകാരം 

> **Lead Summary:** **വടകര: **ഗ്രന്ഥശാല പ്രസ്ഥാനത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി കേരള സാഹിത്യ അക്കാദമി ബി.സുരേഷ് ബാബുവിന് ആദരവ് നൽകുന്നു. തൃശ്ശൂരിൽ സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ തലമുതിർന്ന 100 ഗ്രന്ഥശാല പ്രവർത്തകരെയാണ് ചടങ്ങിൽ ആദരിക്കപ്പെടുന്നത്.

## Article Content

**വടകര: **ഗ്രന്ഥശാല പ്രസ്ഥാനത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി കേരള സാഹിത്യ അക്കാദമി ബി.സുരേഷ് ബാബുവിന് ആദരവ് നൽകുന്നു. തൃശ്ശൂരിൽ സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ തലമുതിർന്ന 100 ഗ്രന്ഥശാല പ്രവർത്തകരെയാണ് ചടങ്ങിൽ ആദരിക്കപ്പെടുന്നത്.

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ഗ്രന്ഥശാല സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഗ്രന്ഥലോകം പത്രാധിപതി സമിതി അംഗം എന്നീ നിലകളിൽ സുരേഷ് ബാബു പ്രവർത്തിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ഭരണകാലത്ത്, 1995-2000, തൊടന്നൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതി കേരള സർക്കാർ മാതൃകാപദ്ധതിയായി തെരഞ്ഞെടുക്കുകയുണ്ടായി. ജനകീയ ആസൂത്രണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന അന്തർദേശീയ സെമിനാറിൽ ബി.സുരേഷ് ബാബു പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

മണിയൂർ യുപി സ്കൂൾ പ്രധാന അധ്യാപകനായ വിരമിച്ച ഇദ്ദേഹം ഇപ്പോൾ, കോഴിക്കോട് ജില്ലാ ആസൂത്രണ സെൽ വിദഗ്ധസമിതി ചെയർമാൻ ആണ് . ഡിസംബർ 10ന് തൃശൂർ സാഹിത്യ അക്കാദമി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ആദരസമർപ്പണം നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83498/sahitya-akademi-recognition-for-bsuresh-babu)