---
title: "കല്ല്യാണം കൂടാം; ഫാമിലിയിൽ പുത്തൻ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു "
english_title: "The new campaign logo has been released in the Family Wedding"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83519/the-new-campaign-logo-has-been-released-in-the-family-wedding"
published_at: "2022-12-05T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638de391b0bea_21.jpg"
keywords: []
---

# കല്ല്യാണം കൂടാം; ഫാമിലിയിൽ പുത്തൻ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **വടകര: ** കടത്തനാടിനെ ഒരു കുടുംബമായി ഒരു കുടക്കീഴിൽ അണിയിച്ചൊരുക്കിയ വടകരയിലെ ഫാമിലിയിൽ പുത്തൻ ക്യാമ്പയിന് തുടക്കമായി. 'കല്ല്യാണം കൂടാം ഫാമിലിയോടൊപ്പം' ക്യാമ്പയിൻ ലോഗോ പ്രകാശനം നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു നിർവഹിച്ചു.

## Article Content

**വടകര: ** കടത്തനാടിനെ ഒരു കുടുംബമായി ഒരു കുടക്കീഴിൽ അണിയിച്ചൊരുക്കിയ വടകരയിലെ ഫാമിലിയിൽ പുത്തൻ ക്യാമ്പയിന് തുടക്കമായി. 'കല്ല്യാണം കൂടാം ഫാമിലിയോടൊപ്പം' ക്യാമ്പയിൻ ലോഗോ പ്രകാശനം നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു നിർവഹിച്ചു.

കൗസിലർ കെ.എസ് പ്രേമകുമാരി, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അബ്ദുൾസലാം , ചെയർമാൻ ഇമ്പിച്ചി അഹമ്മദ് ,മലബാർ ഗോൾഡ് ഡയരക്ടർ അഷ്മിർ എന്നിവർ ആശംസകൾ നേർന്നു.

ഫാമിലി ജനറൽ മാനേജർ സൈബത്ത് സ്വാഗതവും എച്ച് ആർ മാനേജർ അജൽ നന്ദിയും പറഞ്ഞു. ഞാനും ഫാമിലിയുടെ കുടുംബാംഗമാണ് .കുറേ വർഷങ്ങളായ എൻ്റെ വസ്ത്രങ്ങളും ഫാമിലിയിൽ നിന്നാണ് . ഫാമിലിയിൽ വരുന്നവർക്ക് ജീവനക്കാർ നൽകുന്ന ബഹുമാനമാണ് ഈ ജനകീയ അംഗീകാരത്തിന് പിന്നിൽ, ഫാമിലിയുടെ ഭാഗമായാണെന്ന് എല്ലാവരും വിശ്വസിക്കുന്നു ,ആ വിശ്വാസം തുടരുണമെന്നും ലോഗോ പ്രകാശനം നിർവ്വഹിച്ച ചെയർപേഴ്സൺ കെ.പി ബിന്ദു പറഞ്ഞു.

ഫാമിലിയെ വ്യത്യസ്ഥമാക്കുന്നത് ഇവിടെ വരുന്ന ഓരോ വ്യക്തികളും ഫാമിലിയുടെ അബാസിഡർമാരായി മാറുന്നു എന്നതാണ്, ചേർത്ത് പിടിക്കുന്നവരെ നെഞ്ചേറ്റുന്ന പാരമ്പര്യമാണ് കടത്തനാടിൻ്റെതെന്നും മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സലാം പറഞ്ഞു.

മലബാർ ഗ്രൂപ്പാണ് ഞങ്ങളെ വടകരയ്ക്ക് ക്ഷണിച്ചത്. മഞ്ചേരിയും തിരൂരും പിന്നിട്ട് ഈ എട്ടിന് പെരിന്തൽമണ്ണയിലും ഫാമിലി ഒരുങ്ങുകയാണെന്ന് ചെർമാൻ ഇമ്പിച്ചി അഹമ്മദും കൂട്ടി ചേർത്തു.തുടർന്ന് മലബാറിൻ്റെ ഇശൻ തേൻ മഴ തീർത്ത സംഗീത വിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83519/the-new-campaign-logo-has-been-released-in-the-family-wedding)