---
title: "സ്പീക്കർ പാനൽ അഭിമാനമായി കെ.കെ.രമ"
english_title: "K.K.Rama as the speaker panel"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83543/kkrama-as-the-speaker-panel"
published_at: "2022-12-05T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e0d95157ea_29.jpg"
keywords: []
---

# സ്പീക്കർ പാനൽ അഭിമാനമായി കെ.കെ.രമ

> **Lead Summary:** ** വടകര:** സ്പീക്കർ പാനൽ, വടകരയ്ക്ക് അഭിമാനമായി എംഎൽഎ. കെ.കെ രമ. 2021ൽ നിയമസഭാംഗമായത് മുതൽ ഇന്നുവരെ വേറിട്ട നിലപാടുകളും ജനപക്ഷ വിഷയങ്ങളെ അഭിമുഖീകരിച്ചും ഹൃസ്വകാലത്തിനിടയിൽ വടകരയുടെ മനസ്സ് കീഴടക്കാൻ രമക്ക് സാധിച്ചു.

## Article Content

** വടകര:** സ്പീക്കർ പാനൽ, വടകരയ്ക്ക് അഭിമാനമായി എംഎൽഎ. കെ.കെ രമ. 2021ൽ നിയമസഭാംഗമായത് മുതൽ ഇന്നുവരെ വേറിട്ട നിലപാടുകളും ജനപക്ഷ വിഷയങ്ങളെ അഭിമുഖീകരിച്ചും ഹൃസ്വകാലത്തിനിടയിൽ വടകരയുടെ മനസ്സ് കീഴടക്കാൻ രമക്ക് സാധിച്ചു.

വടകരയിലെ മിക്ക പൊതു പരിപാടികളിലും എന്നും ഓടിയെത്താൻ വേണ്ടി അവർ ശ്രമിച്ചു. ഇക്കഴിഞ്ഞ കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവ ദിനങ്ങളിൽ രാത്രികളിൽപോലും സ്ഥിതി വിവരങ്ങൾ അന്വേഷണം നടത്താൻ അവർ വേദിയിലേക്കോടിയെത്തി.

തന്നിലർപ്പിച്ച ഉത്തരവാദിത്വം ശ്രമകരമാണെന്ന ബോധ്യത്തോടെ ജനങ്ങൾക്കിടയിലേക്ക് നേരിട്ട് വന്നു പ്രവർത്തിക്കാൻ അവർ ശ്രമിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഒരു രാഷ്ട്രീയ നേതാവ് അക്രമികളാൽ കൊല ചെയ്യപ്പെടുന്നു. പിന്നീടവരുടെ സഹധർമ്മിണി നിയമസഭാ സാമാജിക ആവുന്നു ,എന്നത് തന്നെ അപൂർവ്വമാണ്. നിയമസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തതു ടി പി ചന്ദ്രശേഖരന്റെ നാമധേയത്തിലാണ്.

നക്ഷത്ര താരകമായി മാനത്തു നിന്നും ടിപി ചന്ദ്രശേഖരൻ എല്ലാം അറിയുന്നുണ്ട് എന്ന് ഉറച്ച ബോധ്യത്തിലാണ് രമയുടെ ഓരോ ചുവടുകളും. വടകരയെ സംബന്ധിച്ചിടത്തോളം ആദ്യമായിട്ടാണ് ഒരു വനിതാ സാമാജിക നിയമസഭയിൽ എത്തുന്നത്. നിയമസഭാ സ്പീക്കർ പുതിയ സ്പീക്കർ പാനലിൽ വനിതകളെ മാത്രം ഉൾപ്പെടുത്തിയപ്പോൾ, പ്രതിപക്ഷം ഒറ്റക്കെട്ടായി രമയുടെ പേര് നിർദ്ദേശിക്കുകയായിരുന്നു.

കൊലപാതക രാഷ്ട്രീയത്തിനെതിരെയും, സ്ത്രീ പീഡനങ്ങൾക്കെതിരെയും എന്നും ശക്തമായി എതിർത്ത പാരമ്പര്യമാണ് അവർക്കുള്ളത്. നിയമസഭയിൽ പലപ്പോഴും നടത്തുന്ന ചാട്ടുളി പ്രയോഗങ്ങൾ ഭരണപക്ഷത്തെ വല്ലാതെ അലട്ടുന്ന കാഴ്ചയും കണ്ടതാണ്. നിലപാടുകളുടെ കാർക്കശ്യം, സത്യത്തോടൊപ്പം നിൽക്കുക, ആരെയും ഭയപ്പെടാതിരിക്കുക, എന്ന ശക്തമായ നിലപാടിലൂന്നിയാണ് രമ പ്രവർത്തിക്കുന്നത്.

കായംകുളം എം.എ.ൽ.എ.യു പ്രതിഭ, വൈക്കം എംഎൽഎ സി.കെ ആശ എന്നിവരാണ് മറ്റുള്ളവർ. സ്പീക്കർ കസേരയിലും കെ.കെ രമക്ക് ശോഭിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് വടകരയിലെ ജനങ്ങൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83543/kkrama-as-the-speaker-panel)