---
title: "വടകരയിലും പരിവർത്തനം; പരിവർത്തൻ യാത്ര വടകര മണ്ഡലത്തിൽ"
english_title: "Parivarthan Yatra in Vadakara constituency"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83639/parivarthan-yatra-in-vadakara-constituency"
published_at: "2022-12-06T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ef20ca4b8d_7.jpg"
keywords: []
---

# വടകരയിലും പരിവർത്തനം; പരിവർത്തൻ യാത്ര വടകര മണ്ഡലത്തിൽ

> **Lead Summary:** **വടകര: **വടകരയിലും പരിവർത്തനം. പരിവർത്തൻ യാത്ര വടകര നിയോജക മണ്ഡലത്തിൽ. കോഴിക്കോട് ജില്ലാ തലത്തിൽ ഒരു മാസത്തോളമായി നടക്കുന്ന AAP പരിവർത്തൻ യാത്ര ഇന്ന് വടകര നിയോജക മണ്ഡലത്തിൽ പര്യടനം നടത്തുന്നു. ഇന്ന് രാവിലെ കൈനാട്ടിയില്‍ വെച്ച് നടന്ന ഉദ്‌ഘാടന ചടങ്ങിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

## Article Content

**വടകര: **വടകരയിലും പരിവർത്തനം. പരിവർത്തൻ യാത്ര വടകര നിയോജക മണ്ഡലത്തിൽ. കോഴിക്കോട് ജില്ലാ തലത്തിൽ ഒരു മാസത്തോളമായി നടക്കുന്ന AAP പരിവർത്തൻ യാത്ര ഇന്ന് വടകര നിയോജക മണ്ഡലത്തിൽ പര്യടനം നടത്തുന്നു. ഇന്ന് രാവിലെ കൈനാട്ടിയില്‍ വെച്ച് നടന്ന ഉദ്‌ഘാടന ചടങ്ങിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

കോഴിക്കോട് ജില്ലാ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ അഭിലാഷ് ദാസ് ഉദ്ഘാടനം ചെയ്തു. വിലക്കയറ്റിത്തിനെതിരെയും, അനാവശ്യമായ ധൂർത്തിനെതിരെയും ശക്തമായി അദ്ദേഹം സംസാരിച്ചു.

ചടങ്ങിൽ മുൻ സംസ്ഥാന രാഷ്ട്രീയ കാര്യ സമിതിയംഗം ഷൗക്കത്ത് അലി എരോത്തും ജില്ലാ ജോയിന്റ് കൺവീനർ രത്നാകരൻ തൂവ്വയിലും ആം ആദ്മി രാഷ്ട്രീയം വിശദീകരിച്ചു. ജില്ലാ ട്രഷറർ സാജിദ് ഗഫൂർ, ശരീഫ് ചേന്ദമംഗലൂർ സംസാരിച്ചു.

രതീഷ് വടകര അധ്യക്ഷത വഹിച്ചു. ജറീഷ് സ്വാഗതവും കെ.ടി നിസാർ നന്ദിയും പറഞ്ഞു. പരിപാടിയിൽ നിരവധി ആം ആദ്മി പാർട്ടി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83639/parivarthan-yatra-in-vadakara-constituency)