---
title: "ജാമ്യം തെറ്റ്; പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധം"
english_title: " Protest against the granting of bail to the accused"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83688/protest-against-the-granting-of-bail-to-the-accused"
published_at: "2022-12-06T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f1947b719f_17.jpg"
keywords: []
---

# ജാമ്യം തെറ്റ്; പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധം

> **Lead Summary:** ** വടകര : **പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധം. അഴിയൂർ ഹൈസ്കൂൾ വിദ്യാർത്ഥിനിയെ ക്രൂരമായി ലഹരിക്കടിമപ്പെടുത്താൻ ശ്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം.

## Article Content

** വടകര : **പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധം. അഴിയൂർ ഹൈസ്കൂൾ വിദ്യാർത്ഥിനിയെ ക്രൂരമായി ലഹരിക്കടിമപ്പെടുത്താൻ ശ്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം.

അഴിയൂർ ഹൈസ്കൂൾ വിദ്യാർത്ഥിനിയും, കബഡി താരവുമായ 13 കാരിയെ ലഹരി വിതരണത്തിന് ഉപയോഗിച്ച പ്രതിയെ വിട്ടയച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് . വടകര മണ്ഡലം എസ്ഡിപിഐ കമ്മിറ്റിയാണ് ചോമ്പാല പോലീസ് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തിയത്.

മാർച്ച് ജില്ലാ കമ്മിറ്റി അംഗം കെ.വി.പി ഷാജഹാൻ ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു. എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അംഗവും വാർഡ് മെമ്പറുമായ സാലിം അഴിയൂർ വിഷയവതരണം നടത്തി.പോലീസ് സ്റ്റേഷന്റെ ഭാഗത്തുനിന്ന് പോലെ സ്കൂളിന്റെ ഭാഗത്തുനിന്നും ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം കമ്മിറ്റി അംഗം സമദ് മാക്കൂൽ, നവാസ് കുന്നുമ്മക്കര, ഉനൈസ് ഒഞ്ചിയം,ഷബീർ നാദാപുരം റോഡ്‌,നൈസ, റസീന,അഴിയൂർ പഞ്ചായത്ത് സെക്രട്ടറി യാസർ പൂഴിത്തല, ശറഫുദ്ധീൻ വടകര, സാഹിർ പി, സലീം പി, എന്നിവർ മാർച്ചിന് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ബഷീർ കെ.കെ സ്വാഗതവും, അഴിയൂർ പ്രസിഡണ്ട് സൈനുദ്ദീൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83688/protest-against-the-granting-of-bail-to-the-accused)