---
title: "രക്ഷകനായി പോലീസ്; ട്രെയിനിൽ ഓടിക്കയറവേ അപകടത്തിൽപെട്ട യുവതിയെ രക്ഷിച്ചു"
english_title: "Police as saviour; A young woman who was in an accident while running into a train was rescued."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83690/police-as-saviour-a-young-woman-who-was-in-an-accident-while-running-into-a-train-was-rescued"
published_at: "2022-12-06T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f1b80e7a4b_19.jpg"
keywords: []
---

# രക്ഷകനായി പോലീസ്; ട്രെയിനിൽ ഓടിക്കയറവേ അപകടത്തിൽപെട്ട യുവതിയെ രക്ഷിച്ചു

> **Lead Summary:** **വടകര: **ട്രെയിനില്‍ ഓടിക്കയറവേ അപകടം.യുവതിക്ക് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍.ട്രെയിനില്‍ ചാടിക്കയറി അപകടത്തില്‍പെട്ട യുവതിക്ക് രക്ഷകനായി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍.

## Article Content

**വടകര: **ട്രെയിനില്‍ ഓടിക്കയറവേ അപകടം.യുവതിക്ക് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍.ട്രെയിനില്‍ ചാടിക്കയറി അപകടത്തില്‍പെട്ട യുവതിക്ക് രക്ഷകനായി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍.

വടകര റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. പുറപ്പെട്ട ട്രെയിനില്‍ ചാടിക്കയറി തൂങ്ങിനിന്ന യുവതിയെ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ മഹേഷ് രക്ഷപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 5.40ഓടെയാണ് സംഭവം.

നാഗര്‍കോവിലില്‍നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് സ്റ്റേഷനില്‍ നിന്ന് മുന്നോട്ടുനീങ്ങുന്നതിനിടയില്‍ മുന്‍ഭാഗത്തെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ഓടിക്കയറിയ യുവതി ട്രെയിനില്‍ പിടുത്തംകിട്ടാതെ തൂങ്ങിനില്‍ക്കുകയായിരുന്നു. ഫ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ മഹേഷ് പിറകെയോടി താങ്ങിനിര്‍ത്തി.

സംഭവം ശ്രദ്ധയില്‍പെട്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാൽ വലിയൊരപകടത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടു . യുവതിക്ക് ചെറിയ പരിക്കേറ്റെങ്കിലും ഈ ട്രെയിനില്‍തന്നെ യാത്ര തുടര്‍ന്നു. യുവതിയെ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83690/police-as-saviour-a-young-woman-who-was-in-an-accident-while-running-into-a-train-was-rescued)