---
title: "നിരോധിത പ്ലാസ്റ്റിക്; ഒഞ്ചിയത്ത് ലക്ഷം രൂപ പിഴ"
english_title: "Banned plastic; One lakh rupees fine"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83705/banned-plastic-one-lakh-rupees-fine"
published_at: "2022-12-06T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f31a4cea66_21.jpg"
keywords: []
---

# നിരോധിത പ്ലാസ്റ്റിക്; ഒഞ്ചിയത്ത് ലക്ഷം രൂപ പിഴ

> **Lead Summary:** **ഒഞ്ചിയം: **നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗം.ഒഞ്ചിയത്ത് ഒരു ലക്ഷം രൂപ പിഴ ചുമത്തി.ഒഞ്ചിയം ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ വെള്ളികുളങ്ങര, നാദാപുരം റോഡ് എന്നീ ടൗണുകളിൽ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിവിധ സ്ഥാപനങ്ങളിൽ നിന്നായി പിടികൂടുകയും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.

## Article Content

**ഒഞ്ചിയം: **നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗം.ഒഞ്ചിയത്ത് ഒരു ലക്ഷം രൂപ പിഴ ചുമത്തി.ഒഞ്ചിയം ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ വെള്ളികുളങ്ങര, നാദാപുരം റോഡ് എന്നീ ടൗണുകളിൽ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിവിധ സ്ഥാപനങ്ങളിൽ നിന്നായി പിടികൂടുകയും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.

നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കരുത്, കൂടാതെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് എന്നത് സംബന്ധിച്ചും ബൈലോ ആയി പ്രസിദ്ധീകരിച്ച പഞ്ചായത്താണ് ഒഞ്ചിയം. ഇതു സംബന്ധിച്ച വിജ്ഞാപനം പഞ്ചായത്ത് പുറപ്പെടുവിച്ചിരുന്നു.

പഞ്ചായത്ത് സെക്രട്ടറി എം.പി.രജുലാലിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ മധുസൂദനൻ ,ദിനേഷ്.പി.കെ, ജീവനക്കാരായ ജ്യോതിലാൽ, ജിതേഷ്.വി.എം, പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83705/banned-plastic-one-lakh-rupees-fine)