---
title: "ന്യായാധിപനില്ല; കോടതികൾ നിശ്ചലമാകുന്നു"
english_title: "There is no judge; Courts stand still"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83802/there-is-no-judge-courts-stand-still"
published_at: "2022-12-07T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63902e7c99088_4.jpg"
keywords: []
---

# ന്യായാധിപനില്ല; കോടതികൾ നിശ്ചലമാകുന്നു

> **Lead Summary:** **വടകര: **ന്യായാധിപനില്ലാത്തതിനാൽ വടകരയിലെ കോടതികളുടെ പ്രവർത്തനം നിലക്കുന്ന സ്ഥിതി. കുടുംബ കോടതിക്ക് പിന്നാലെ മുൻസിഫ് കോടതിയിലും ന്യായാധിപനില്ല. കുടുംബ കോടതിയുടെ പൂർണ്ണ തോതിലുള്ള പ്രവർത്തനം നിലച്ചിട്ട് ഏഴുമാസമായി.

## Article Content

**വടകര: **ന്യായാധിപനില്ലാത്തതിനാൽ വടകരയിലെ കോടതികളുടെ പ്രവർത്തനം നിലക്കുന്ന സ്ഥിതി. കുടുംബ കോടതിക്ക് പിന്നാലെ മുൻസിഫ് കോടതിയിലും ന്യായാധിപനില്ല. കുടുംബ കോടതിയുടെ പൂർണ്ണ തോതിലുള്ള പ്രവർത്തനം നിലച്ചിട്ട് ഏഴുമാസമായി.

ചുമതലയുള്ള കോഴിക്കോട്ടെ ജഡ്ജി എല്ലാ ബുധനാഴ്ചയും സിറ്റിംഗ് നടത്തുകയാണ് ചെയ്യുന്നത്. 2,300 കേസുകളാണ് കുടുംബ കോടതിയിൽ വിചാരണ കാത്തു കഴിയുന്നത്. ജീവനാംശം വിധിച്ച കേസിൽ കക്ഷികൾക്ക് കോടതി മുഖേന കിട്ടിക്കൊണ്ടിരുന്ന തുകയും നിലച്ച സ്ഥിതിയാണ്.

ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഭർത്താക്കന്മാർക്കെതിരെ നടപടിയെടുക്കാനും തന്മൂലം കഴിയാതെയായി. വടകര മുൻസിഫ്, സബ് ജഡ്ജിയായി പ്രമോഷനായതോടെയാണ് മുൻസിഫ് കോടതിയുടെ പ്രവർത്തനം നിലച്ചത്.പയ്യോളി മുൻസിഫിന് വടകര മുൻസിഫ് കോടതിയുടെ പൂർണ്ണ അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും സിറ്റിംഗ് നടക്കുന്നില്ല.

വടകര മുൻസിഫിന്റെ വിധിയിൻമേൽ അപ്പീൽ കേൾക്കേണ്ട സബ് ജഡ്ജിയായി വടകര മുൻസിഫിനെ തന്നെ നിയമിച്ച നടപടിയിൽ അഭിഭാഷകർ അതൃപ്തിയിലാണ്. ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കാൻ അഭിഭാഷകരിൽ ചിലർ തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83802/there-is-no-judge-courts-stand-still)