---
title: "ഉജ്ജ്വലമായി സെമിനാർ; സിഐടിയു സെമിനാർ സംഘടിപ്പിച്ചു"
english_title: "CITU organized the seminar "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83887/citu-organized-the-seminar"
published_at: "2022-12-07T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63908426a2bf2_19.jpg"
keywords: []
---

# ഉജ്ജ്വലമായി സെമിനാർ; സിഐടിയു സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **ഊരാളുങ്കൽ:** സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒഞ്ചിയം ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തിൽ നാദാപുരം റോഡ് വാഗ്ഭടാനന്ദപാർക്കിൽ 'വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്.

## Article Content

**ഊരാളുങ്കൽ:** സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒഞ്ചിയം ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തിൽ നാദാപുരം റോഡ് വാഗ്ഭടാനന്ദപാർക്കിൽ 'വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്.

സെമിനാർ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ:സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.സിപിഐഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി. പി ബിനീഷ് അധ്യക്ഷനായി. സി.പി സോമൻ മുഖവുര ഭാഷണം നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ.കെ മമ്മു, പി ശ്രീധരൻ, പി.കെ റീന, കെ.വി ലേഖ, ടി.എം രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83887/citu-organized-the-seminar)