---
title: "പ്രതികളെ തുറങ്കിലടക്കുക; ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തുക. "
english_title: "Imprisonment of accused persons; Ensure people's privacy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83889/imprisonment-of-accused-persons-ensure-peoples-privacy"
published_at: "2022-12-07T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639085f873a7e_21.jpg"
keywords: []
---

# പ്രതികളെ തുറങ്കിലടക്കുക; ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തുക. 

> **Lead Summary:** **ഒഞ്ചിയം:**ലഹരി മാഫിയയെ തുറങ്കലിലടച്ച് ജനങ്ങളുടെ സമാധാനവും സ്വൈര്യ ജീവിതവും ഉറപ്പ് വരുത്തണമെന്ന് സിപിഐ (എം.എൽ ) റെഡ് സ്റ്റാർ ഒഞ്ചിയം ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**ഒഞ്ചിയം:**ലഹരി മാഫിയയെ തുറങ്കലിലടച്ച് ജനങ്ങളുടെ സമാധാനവും സ്വൈര്യ ജീവിതവും ഉറപ്പ് വരുത്തണമെന്ന് സിപിഐ (എം.എൽ ) റെഡ് സ്റ്റാർ ഒഞ്ചിയം ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.

അഴിയൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരിക്കടിമയാക്കി ഭീഷണിപ്പെടുത്തി കൊണ്ട് ലഹരി മാഫിയാ കരിയറാക്കിയ സംഭവം സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. പെൺകുട്ടി പോലീസിൽ പരാതി നൽ കിയിട്ടും പോലീസ് നിയമ നടപടി സ്വീകരിച്ചില്ല എന്ന ആരോപണം പോലീസ് ലഹരി-മാഫിയാ കൂട്ട് കെട്ടിൻ്റെ തെളിവാണെന്ന് സംശയിക്കേണ്ടി വരും.

സമൂഹത്തിൻ്റെ സമസ്ത മണ്ഡലങ്ങളിലും പിടിമുറുക്കിയ മാഫിയാ വൽക്കരണത്തിനെതിരെ മുഴുവൻ ജനങ്ങളും ഐക്യപ്പെടണമെന്നും ലഹരി - ഉദ്യോഗസ്ഥ മാഫിയകളെ നിയമപരമായി ശിക്ഷിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ഗംഗൻ കണ്ണൂക്കര അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് ഒഞ്ചിയം, ഭാസകരൻ പിള്ളേരിക്കണ്ടി, സജീവൻ.പി.എം, വിജയൻ.ടി.ടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83889/imprisonment-of-accused-persons-ensure-peoples-privacy)