---
title: "ഷിജിലിന്റെ സത്യസന്ധത; യുവാവിന് തിരിച്ചു കിട്ടിയത് സ്വർണ്ണാഭരണം "
english_title: "Shijiel's honesty; The young man got back the gold jewelry"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83901/shijiels-honesty-the-young-man-got-back-the-gold-jewelry"
published_at: "2022-12-07T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390949617fce_22.jpg"
keywords: []
---

# ഷിജിലിന്റെ സത്യസന്ധത; യുവാവിന് തിരിച്ചു കിട്ടിയത് സ്വർണ്ണാഭരണം 

> **Lead Summary:** **വടകര:** ഷിജിലിന്റെ സത്യസന്ധത. യുവാവിന് തിരിച്ചു കിട്ടിയത് സ്വർണ്ണാഭരണം. വടകര പാർക്ക് റോഡ് പരിസരത്തു നിന്നും വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരികെ കിട്ടി.

## Article Content

**വടകര:** ഷിജിലിന്റെ സത്യസന്ധത. യുവാവിന് തിരിച്ചു കിട്ടിയത് സ്വർണ്ണാഭരണം. വടകര പാർക്ക് റോഡ് പരിസരത്തു നിന്നും വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരികെ കിട്ടി.

വടകര ഇൻഡക്സ് ബാങ്ക് ജീവനക്കാരൻ നാദാപുരം സ്വദേശി കുനിച്ചോത്ത് ഷിജിലിനാണ് സ്വർണ്ണാഭരണം വിണുകിട്ടിയത്. ഷിജിൽ ആഭരണം പോലീസിൽ ഏൽപ്പിച്ചു.

ഇതിന് പിന്നാലെ ആഭരണം ലഭിച്ച കാര്യം സാമൂഹിക മാധ്യമങ്ങളിൽ നൽകി. ചോറോട് സ്വദേശി സജിത്തിന്റെതാണ് നഷ്ടപ്പെട്ട ആഭരണം. സജിത്ത് സ്റ്റേഷനിൽ എത്തി ഉടമസ്ഥത തെളിയിച്ചു. തുടർന്ന് ഷിജിലിന്റെ സാന്നിധ്യത്തിൽ പോലീസ് സ്വർണ്ണാഭരണം സജിത്തിന് കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83901/shijiels-honesty-the-young-man-got-back-the-gold-jewelry)