---
title: "നിലക്കാത്ത പ്രതിഷേധം; സ്റ്റേഷനു മുന്നിൽ യുവജന സംഘടനകളുടെ പ്രതിഷേധം ഇന്നും"
english_title: "Ahiyoor case ;Nonstop protest; Youth organizations are still protesting in front of the station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83916/ahiyoor-case-nonstop-protest-youth-organizations-are-still-protesting-in-front-of-the-station"
published_at: "2022-12-07T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390a987b4eea_31.jpg"
keywords: []
---

# നിലക്കാത്ത പ്രതിഷേധം; സ്റ്റേഷനു മുന്നിൽ യുവജന സംഘടനകളുടെ പ്രതിഷേധം ഇന്നും

> **Lead Summary:** ** അഴിയൂർ:**എട്ടാം ക്ലാസുകാരിയെ ലഹരിക്കടിമയാക്കിയ സംഭവം . പോലീസും ലഹരി മാഫിയയും തമ്മിലുള്ള ഒത്തുകളിയെന്ന് മുസ്ലിം യൂത്ത് ലീഗ് . അഴിയൂർ ഗവ: ഹൈസ്ക്കൂളിൽ കഴിഞ്ഞ ദിവസം എട്ടാം ക്ലാസുകാരിയെ ലഹരിക്കടിമപെടുത്തിയ സംഭവത്തിൽ പോലീസും ലഹരി മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് മുസ്ലിം എം.വൈ.എൽ.

## Article Content

** അഴിയൂർ:**എട്ടാം ക്ലാസുകാരിയെ ലഹരിക്കടിമയാക്കിയ സംഭവം . പോലീസും ലഹരി മാഫിയയും തമ്മിലുള്ള ഒത്തുകളിയെന്ന് മുസ്ലിം യൂത്ത് ലീഗ് . അഴിയൂർ ഗവ: ഹൈസ്ക്കൂളിൽ കഴിഞ്ഞ ദിവസം എട്ടാം ക്ലാസുകാരിയെ ലഹരിക്കടിമപെടുത്തിയ സംഭവത്തിൽ പോലീസും ലഹരി മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് മുസ്ലിം എം.വൈ.എൽ.

വിദ്യാർത്ഥിയുടെ മൊഴിയിൽ പോലീസ് വേണ്ട രീതിയിൽ നടപടി എടുക്കാതെ പോലീസും ലഹരിമാഫിയയും ചേർന്ന് ഒത്തു കളിക്കുകയാണെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ്കുന്നത്ത് പറഞ്ഞു. വിദ്യാർത്ഥി പരാതിപെട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസ് മൊഴിഎടുത്തു. എന്നിട്ട് പ്രതിയെ വിളിച്ച് വരുത്തി സ്റ്റേഷനിൽ നിന്ന് വിടുകയാണ് ഉണ്ടായത്.

പോലീസ്- ലഹരി മാഫിയ ഒത്തുകളി ഇതോടെയാണ് പുറത്ത് വരുന്നത്. സ്റ്റേഷനിൽ മണിക്കുറുകളോളം കുട്ടിയെ ഇരുത്തി. അതിനിടയിൽ പ്രതിയെന്ന് ആരോപിക്കുന്ന വ്യക്തികൾ പുറത്ത് നിന്ന് ഭീഷണി പെടുത്തുകയും ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ല . ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ എസ്പി ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

യുത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റിചോമ്പാൽ പോലിസ് സ്റ്റേഷൻ മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അഫ്നാസ് ചോറോട്,യൂത്ത് ലീഗ് മണ്ഡലംജനറൽ സെക്രട്ടറി അൻസീർ പനോളി,സാജിദ് നെല്ലോളി,ഷാനിസ് അഴിയൂർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83916/ahiyoor-case-nonstop-protest-youth-organizations-are-still-protesting-in-front-of-the-station)