---
title: "അഴിയൂര്‍ ലഹരി കേസ് ;പ്രതിയെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു"
english_title: "Azhiyur drug case; the accused was suspended from the college"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83945/azhiyur-drug-case-the-accused-was-suspended-from-the-college"
published_at: "2022-12-08T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391366814485_2.jpg"
keywords: []
---

# അഴിയൂര്‍ ലഹരി കേസ് ;പ്രതിയെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

> **Lead Summary:** **അഴിയൂര്‍:**അഴിയൂര്‍ ലഹരി കേസിലെ പ്രതി അദ്‍നാന് കോളേജില്‍ നിന്ന് സസ്പെന്‍ഷന്‍. മാഹി കോപ്പറേറ്റീവ് കോളേജാണ് നടപടിയെടുത്തത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും കോളേജ് അറിയിച്ചു.

## Article Content

**അഴിയൂര്‍:**അഴിയൂര്‍ ലഹരി കേസിലെ പ്രതി അദ്‍നാന് കോളേജില്‍ നിന്ന് സസ്പെന്‍ഷന്‍. മാഹി കോപ്പറേറ്റീവ് കോളേജാണ് നടപടിയെടുത്തത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും കോളേജ് അറിയിച്ചു.

ലഹരിമരുന്ന് സംഘത്തിന്‍റെ വലയില്‍പ്പെട്ട 13 കാരിയുടെ മൊഴിയില്‍ ഇക്കഴിഞ്ഞ രണ്ടാം തീയതി ചോമ്പാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ എഫ്ഐആറില്‍ അദ്നാന്‍ എന്ന യുവാവിനെതിരെ ചുമത്തിയത് പോക്സോ വകുപ്പിലെ സെക്ഷന്‍ 7 , 8 വകുപ്പുകളും ഐപിസി 354 എയുമാണ്.

ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും ഇയാളെ സ്റ്റേഷനിലേക്ക് വളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം പറഞ്ഞുവിടുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റിയോ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതിനെപ്പറ്റിയോ ഒരു പരാമര്‍ശവുമുണ്ടായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83945/azhiyur-drug-case-the-accused-was-suspended-from-the-college)