---
title: "വേലി തന്നെ വിള തിന്നുന്നോ;? പിടിഎ മെമ്പറായി മുൻ ലഹരി കേസ് പ്രതിയും"
english_title: "Former drug case accused as PTA member"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83998/former-drug-case-accused-as-pta-member"
published_at: "2022-12-08T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63917d1d2f5b5_24.jpg"
keywords: []
---

# വേലി തന്നെ വിള തിന്നുന്നോ;? പിടിഎ മെമ്പറായി മുൻ ലഹരി കേസ് പ്രതിയും

> **Lead Summary:** **അഴിയൂർ: **അഴിയൂർ ഹൈസ്കൂളിലെ പിടിഎ മെമ്പറായി മുൻ ലഹരി കേസിലെ പ്രതിയും. 2021 ജനുവരി മാസം ഒരു ലക്ഷത്തോളം വില വരുന്ന ലഹരി പാക്കറ്റുകൾ വീട്ടിൽ നിന്നും പിടികൂടിയിരുന്നു. അഴിയൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന ചില്ലിപ്പറമ്പത്ത് ഷിബുവിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

## Article Content

**അഴിയൂർ: **അഴിയൂർ ഹൈസ്കൂളിലെ പിടിഎ മെമ്പറായി മുൻ ലഹരി കേസിലെ പ്രതിയും. 2021 ജനുവരി മാസം ഒരു ലക്ഷത്തോളം വില വരുന്ന ലഹരി പാക്കറ്റുകൾ വീട്ടിൽ നിന്നും പിടികൂടിയിരുന്നു. അഴിയൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന ചില്ലിപ്പറമ്പത്ത് ഷിബുവിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

ആയിരം പാക്കറ്റ് ഹാൻസ്, കൂൾ ലിപ്പ്, എന്നീ പുകയില ഉൽപ്പന്നങ്ങളുമായി ചോമ്പാല പോലീസ് ആയിരുന്നു അറസ്റ്റ് ചെയ്തത്. ഇയാളുടെ പൂഴിത്തലയിലുള്ള ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു ലഹരി വില്പന തകൃതിയായി നടന്നിരുന്നത്. പല കുറി രക്ഷപ്പെട്ട ഇദ്ദേഹത്തെ വളരെ ശ്രമകരമായാണ് ചോമ്പാല പോലീസ് അന്ന് അറസ്റ്റ് ചെയ്തത്.

ഇദ്ദേഹമാണ് പിടിഎ മെമ്പറായി ഇപ്പോഴും ഹൈസ്കൂളിൽ തുടരുന്നത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇദ്ദേഹത്തെ പോലുള്ളവർ പിടിഎ മെമ്പറായി സ്ഥാനത്തിരിക്കുന്നത് തികച്ചും വിരോധാഭാസമാണ്. ലഹരി കേസിലെ പ്രതിയായ ഈ വ്യക്തിയെ എത്രയും പെട്ടെന്ന് രക്ഷാകർതൃ സമിതിയിൽ നിന്നും ഒഴിവാക്കണം. വേലി തന്നെ വിള തിന്നുന്ന രീതി ഒഴിവാക്കണം. വിശ്വാസതയാണ് ഏറ്റവും പ്രധാനം. നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83998/former-drug-case-accused-as-pta-member)