---
title: "പരിശീലനം സർഗ്ഗലയത്തിൽ; എൻഎസ്എസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. "
english_title: "Organized NSS training camp in Iringal Sargalaya"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84024/organized-nss-training-camp-in-iringal-sargalaya"
published_at: "2022-12-08T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63918ff1284b8_29.jpg"
keywords: []
---

# പരിശീലനം സർഗ്ഗലയത്തിൽ; എൻഎസ്എസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. 

> **Lead Summary:** **വടകര: **എൻഎസ്എസ് പരിശീലന ക്യാമ്പ് ഇരിങ്ങൽ സർഗലയത്തിൽ നടന്നു . ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ക്രിസ്മസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന സപ്ത ദിന സഹവാസ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

## Article Content

**വടകര: **എൻഎസ്എസ് പരിശീലന ക്യാമ്പ് ഇരിങ്ങൽ സർഗലയത്തിൽ നടന്നു . ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ക്രിസ്മസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന സപ്ത ദിന സഹവാസ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ജില്ലയിലെ വളണ്ടിയർമാർക്ക് വെളിച്ചം പ്രീ ക്യാമ്പ് ഓറിയന്റേഷൻ സംഘടിപ്പിച്ചു. നേതൃത്വ പരിശീലനം, ഉജ്ജീവനം, സന്നദ്ധം തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകി. ഇരിങ്ങൽ സർഗലയത്തിൽ കെ മുരളീധരൻ എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ജില്ലാ കൺവീനർ എംകെ ഫൈസൽ അധ്യക്ഷത വഹിച്ചു. ദേശീയോദ്ഗ്രഥന ക്യാമ്പിൽ പങ്കെടുത്ത അഹ്ലം അബ്ദുല്ലയെ ചടങ്ങിൽ അനുമോദിച്ചു.

ക്യാമ്പ് കോർഡിനേറ്റർ എസ്.ശ്രീജിത്ത്, ക്ലസ്റ്റർ കൺവീനർമാരായ കെ.പി അനിൽകുമാർ,വി.വി. അംബുജാക്ഷൻ, പി ശ്രീജിത്ത്, എ.വി. സുജ, സില്ലി.ബി.കൃഷ്ണൻ സംസാരിച്ചു. 153 എൻഎസ്എസ് യൂണിറ്റുകളിൽ നിന്നും 310 വളണ്ടിയർമാരാണ് ക്യാമ്പിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84024/organized-nss-training-camp-in-iringal-sargalaya)