---
title: "പൊലീസ് അതിക്രമം ; വടകരയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി"
english_title: " Police brutality; Youth Congress held a protest in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84089/police-brutality-youth-congress-held-a-protest-in-vadakara"
published_at: "2022-12-08T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391e7eab4eab_protest.jpg"
keywords: []
---

# പൊലീസ് അതിക്രമം ; വടകരയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **വടകര : **യൂത്ത് കോൺഗ്രസ് പിൻ വാതിൽ നിയമനത്തിനെതിരെ നടത്തിയ നിയമസഭാ മാർച്ചിൽ പോലീസിന്റെ ഗ്രേനേഡ് ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാലിൽ ഗുരുതരമായ പരിക്കേറ്റ സംഭവത്തിൽ സമരത്തോടുള്ള പോലീസിന്റെ സമീപനത്തിനെതിരെ യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**വടകര : **യൂത്ത് കോൺഗ്രസ് പിൻ വാതിൽ നിയമനത്തിനെതിരെ നടത്തിയ നിയമസഭാ മാർച്ചിൽ പോലീസിന്റെ ഗ്രേനേഡ് ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാലിൽ ഗുരുതരമായ പരിക്കേറ്റ സംഭവത്തിൽ സമരത്തോടുള്ള പോലീസിന്റെ സമീപനത്തിനെതിരെ യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുബിൻ മടപ്പള്ളി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പ്രഭിൻ പാക്കയിൽ അധ്യക്ഷത വഹിച്ചു. കൃഷ്ണദാസ്. കെ. കെ, സജിത്ത് മാരാർ, അജേഷ് കോയാന്റവിട, അഭിനന്ദ് ജെ മാധവ്, ബിപിൻ പുറങ്കര, അനന്ദു. വി. കെ എന്നിവർ സംസാരിച്ചു.

ശ്രീജിഷ് ചോറോട്, സിജു പുഞ്ചിരിമിൽ,അഭിലാഷ്, മുഹമ്മദ്‌കോയ മുക്കാളി, രജിൽ വൈദേഹി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84089/police-brutality-youth-congress-held-a-protest-in-vadakara)