---
title: "വീണ്ടും അപകടം; ട്രെയിൻ തട്ടി അമ്മ മരിച്ചു. കുഞ്ഞിന് പരിക്ക്."
english_title: "Accident again; Mother died after being hit by a train. Injury to the baby."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84099/accident-again-mother-died-after-being-hit-by-a-train-injury-to-the-baby-newpost"
published_at: "2022-12-08T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391f26a94879_train.jpg"
keywords: []
---

# വീണ്ടും അപകടം; ട്രെയിൻ തട്ടി അമ്മ മരിച്ചു. കുഞ്ഞിന് പരിക്ക്.

> **Lead Summary:** **പയ്യോളി: **പയ്യോളിയിൽ ട്രെയിൻ അപകടങ്ങൾ ആവർത്തിക്കപ്പെടുന്നു. ഇന്ന് വൈകീട്ട് പയ്യോളി ടൗണിൽ ട്രെയിനിടിച്ചു അമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ സാരമായ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പയ്യോളി: **പയ്യോളിയിൽ ട്രെയിൻ അപകടങ്ങൾ ആവർത്തിക്കപ്പെടുന്നു. ഇന്ന് വൈകീട്ട് പയ്യോളി ടൗണിൽ ട്രെയിനിടിച്ചു അമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ സാരമായ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പയ്യോളി ടൗണിന് സമീപം ശ്രീ നിലയത്തിൽ ഗായത്രി (32) ആണ് മരിച്ചത്. പരിക്കേറ്റ മൂന്നു വയസ്സുള്ള കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്ന് വൈകുന്നേരം മൂന്നരയോടെ പയ്യോളി റെയിൽവേ ഗേറ്റിനടുത്താണ് സംഭവം. രാജധാനി എക്സ്പ്രസാണ് ഇടിച്ചത്. പയ്യോളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84099/accident-again-mother-died-after-being-hit-by-a-train-injury-to-the-baby-newpost)