---
title: "ബീച്ച് ഫെസ്റ്റ് നാളെ മുതൽ; വടകര സാൻ്റ് ബാങ്ക്സിൽ ഒരുക്കങ്ങൾ തകൃതി "
english_title: "Beach Fest from tomorrow; Preparations are in full swing at Vadakara St. Banks"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84125/beach-fest-from-tomorrow-preparations-are-in-full-swing-at-vadakara-st-banks"
published_at: "2022-12-08T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63921fbf1310d_beach_fest.jpg"
keywords: []
---

# ബീച്ച് ഫെസ്റ്റ് നാളെ മുതൽ; വടകര സാൻ്റ് ബാങ്ക്സിൽ ഒരുക്കങ്ങൾ തകൃതി 

> **Lead Summary:** **വടകര :** കടത്തനാട് കാത്തിരുന്ന ബീച്ച് ഫെസ്റ്റ് നാളെ ആരംഭിക്കും. നാളെ മുതൽ 2023 ജനുവരി ഒന്നുവരെയാണ് ഫെസ്റ്റ്. സന്ദർശകർക്ക് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ പ്രവേശിക്കാം. വൈവിധ്യങ്ങളായ സ്റ്റാളുകൾ പ്രദർശന നഗരിയുടെ പ്രത്യേകതയാണ്.

## Article Content

**വടകര :** കടത്തനാട് കാത്തിരുന്ന ബീച്ച് ഫെസ്റ്റ് നാളെ ആരംഭിക്കും. നാളെ മുതൽ 2023 ജനുവരി ഒന്നുവരെയാണ് ഫെസ്റ്റ്. സന്ദർശകർക്ക് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ പ്രവേശിക്കാം. വൈവിധ്യങ്ങളായ സ്റ്റാളുകൾ പ്രദർശന നഗരിയുടെ പ്രത്യേകതയാണ്.

അഴിത്തലയിലെ വടകര സാൻഡ്ബാങ്ക്സിന് സമീപമാണ് ബീച്ച് ഫെസ്റ്റ്. വിനോദ- വിജ്ഞാന പ്രദർശനമാണ് ഓരോ ഇടങ്ങളിലും ഒരുക്കിയിട്ടുള്ളത്.

വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് കൊണ്ട് ടൂർ പാക്കേജുകൾ, ഉത്തരവാദിത്ത ടൂറിസ്റ്റ് പ്രോത്സാഹനം, വിനോദസഞ്ചാരികൾക്ക് സൗകര്യമൊരുക്കൽ, ടൂറിസത്തിന് ആവശ്യമായ വാഹനങ്ങൾ, റിസോർട്ട് സൗകര്യങ്ങൾ, ടൂറിസം മേഖലയിലെ തൊഴിൽ സംരംഭങ്ങൾ ഒരുക്കൽ എന്നിവ ഇതിൽ പെടും.

സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. സൊസൈറ്റിയുടെ പ്രഥമ ബീച്ച് ഫെസ്റ്റിവൽ ആണെന്നതും പ്രത്യേകതയാണ്. പൊതുജനങ്ങൾക്ക് കുടുംബസമേതം സന്ദർശിക്കാനും ആസ്വദിക്കാനും കഴിയും വിധം, വൈവിധ്യമാർന്ന വിപണ സ്റ്റാളുകൾ ബീച്ച് ഫെസ്റ്റിന്റെ ആകർഷണമാണ്.

ഒട്ടക സവാരി, കുതിര സവാരി ഉൾപ്പെടെ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്മെൻറ് പാർക്ക് ബീച്ച് ഫെസ്റ്റിന്റെ മറ്റൊരു അത്ഭുതമാണ്. കൂടാതെ അലങ്കാര മത്സ്യപ്രദർശനം, വിവിധ രാജ്യങ്ങളിലെ പക്ഷികളുടെ പ്രദർശനം, പേർഷ്യൻ കാറ്റുകൾ, മെക്സിക്കൻ ഉതുവാന തുടങ്ങി വിദേശരാജ്യങ്ങളിലെ വളർത്തുമൃഗങ്ങൾ, ഫാമിലിഗെയിം, ഫ്ലവർ ഷോ, എന്നിവ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

വടകരയെ ടൂറിസം ഹബ്ബായി മാറ്റി ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള അക്ഷീണ പ്രയത്നത്തിലാണ് സൊസൈറ്റി. വടകരയുടെ സമഗ്ര ടൂറിസം ഉറപ്പുവരുത്തി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകലാണ് വടകര സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84125/beach-fest-from-tomorrow-preparations-are-in-full-swing-at-vadakara-st-banks)