---
title: "ലഹരി മാഫിയകൾക്കെതിരെ താക്കീതായി പോലീസ് സ്റ്റേഷൻ മാർച്ച്"
english_title: "Police station march as a warning against mafias"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84128/police-station-march-as-a-warning-against-drug-mafias"
published_at: "2022-12-08T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392207a22c5a_Untitled-1.jpg"
keywords: []
---

# ലഹരി മാഫിയകൾക്കെതിരെ താക്കീതായി പോലീസ് സ്റ്റേഷൻ മാർച്ച്

> **Lead Summary:** **അഴിയൂർ : **ലഹരി മാഫിയകൾക്കെതിരെ താക്കീതായി പോലീസ് സ്റ്റേഷൻ മാർച്ച്. അഴിയൂർ ഹൈസ്കൂൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയസംഘത്തെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മഹിളാ ജനതാദൾ ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

## Article Content

**അഴിയൂർ : **ലഹരി മാഫിയകൾക്കെതിരെ താക്കീതായി പോലീസ് സ്റ്റേഷൻ മാർച്ച്. അഴിയൂർ ഹൈസ്കൂൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയസംഘത്തെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മഹിളാ ജനതാദൾ ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

മാർച്ച് മഹിളാ ജനതാദൾ നേതാവ് വിമലാകളത്തിൽ ഉൽഘാടനം ചെയ്തു. നിഷ പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. എം.പി.അജിത, ജീജാദാസ്, ബേബി ബാലമ്പറത്ത്, ഉഷ ചാത്തക്കണ്ടി ഷിനി, സംസാരിച്ചു. മാർച്ചിൽ നിരവധി മഹിളാ ജനതാദൾ പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84128/police-station-march-as-a-warning-against-drug-mafias)