---
title: "ഇന്ന് സമര പന്തലുയരും; കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന് നീതിതേടി ജനകീയസമരം "
english_title: "Today the protest pandals will rise; People's struggle for justice for evicted family"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84150/today-the-protest-pandals-will-rise-peoples-struggle-for-justice-for-evicted-family"
published_at: "2022-12-09T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392ad07d61e5_10.jpg"
keywords: []
---

# ഇന്ന് സമര പന്തലുയരും; കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന് നീതിതേടി ജനകീയസമരം 

> **Lead Summary:** **വടകര: **നീതി തേടി വള്ള്യാട് ഇന്ന് സമര പന്തലുയരും. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന് നീതിതേടി ജനകീയസമരപ്പന്തൽ ഉയരുന്നു.

## Article Content

**വടകര: **നീതി തേടി വള്ള്യാട് ഇന്ന് സമര പന്തലുയരും. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന് നീതിതേടി ജനകീയസമരപ്പന്തൽ ഉയരുന്നു.

ഇന്ന് വൈകീട്ട് നാലിന് വള്ള്യാടിൽ പന്തലിന്റെ ഉദ്ഘാടനം നടക്കും. വള്ള്യാടിലെ പുത്തൻപുരയിൽ മായൻകുട്ടിയെയും കുടുംബത്തെയും കോടതിവിധിയെത്തുടർന്ന് 22 വർഷമായി താമസിക്കുന്ന വീട്ടിൽനിന്ന്‌ കഴിഞ്ഞ 24-ന് കുടിയൊഴിപ്പിച്ചിരുന്നു.

22 വർഷംമുമ്പ് രണ്ടരലക്ഷംരൂപ പലിശയ്ക്ക് വാങ്ങിയത് തിരിച്ചുനൽകാനാകാത്തതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് പരാതി.

ബ്ലേഡ്മാഫിയയുടെ ഇടപെടലുകൾക്കെതിരേ പ്രതികരിക്കാനും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് സമരം തുടങ്ങുന്നതെന്ന് ജനകീയസമരസമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84150/today-the-protest-pandals-will-rise-peoples-struggle-for-justice-for-evicted-family)