---
title: "സർവ്വീസ് നിർത്തി പ്രതിഷേധം; ചോറോട് ബസ് ജീവനക്കാരെ വിദ്യാർത്ഥികൾ മർദ്ദിച്ചു"
english_title: "Protest by stopping the service; Students thrashed the bus staff with rice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84202/protest-by-stopping-the-service-students-thrashed-the-bus-staff-with-rice"
published_at: "2022-12-09T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392e74b86781_7.jpg"
keywords: []
---

# സർവ്വീസ് നിർത്തി പ്രതിഷേധം; ചോറോട് ബസ് ജീവനക്കാരെ വിദ്യാർത്ഥികൾ മർദ്ദിച്ചു

> **Lead Summary:** ** വടകര: **യാത്രാ പാസ്സിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. സംഭവത്തെ തുടർന്ന് വടകര- തലശ്ശേരി റൂട്ടിൽ സർവീസ് നിർത്തിവെച്ച് ബസ് തൊഴിലാളികൾ പ്രതിഷേധിച്ചു.

## Article Content

** വടകര: **യാത്രാ പാസ്സിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. സംഭവത്തെ തുടർന്ന് വടകര- തലശ്ശേരി റൂട്ടിൽ സർവീസ് നിർത്തിവെച്ച് ബസ് തൊഴിലാളികൾ പ്രതിഷേധിച്ചു.

ഇന്ന് രാവിലെ 8.45നാണ് ചോറോട് ഗേറ്റിനടുത്ത് വെച്ച് വിദ്യാർത്ഥികൾ ബസ് തടഞ്ഞത്. കണ്ടക്ടർ തലശ്ശേരി സ്വദേശി പ്രദീപൻ, ഡ്രൈവർ തലശ്ശേരിയിലെ റാഷി എന്നിവർക്കാണ് മർദ്ദനമേറ്റത്.

റാഷിയുടെ പരിക്ക് ഗുരുതരമണ്. പരിക്കേറ്റവർ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84202/protest-by-stopping-the-service-students-thrashed-the-bus-staff-with-rice)