---
title: "പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്നു വാട്സ്ആപ് ഗ്രൂപ്പിൽ സന്ദേശം ; എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ"
english_title: "Message in WhatsApp group to attack police station; SDPI worker arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84221/message-in-whatsapp-group-to-attack-police-station-sdpi-worker-arrested"
published_at: "2022-12-09T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392f2c1ecf01_9.jpg"
keywords: []
---

# പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്നു വാട്സ്ആപ് ഗ്രൂപ്പിൽ സന്ദേശം ; എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** ** വടകര : **ചോമ്പാല പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്നു വാട്സ്ആപ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ട കേസിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. മുക്കാളി സ്വദേശി ഷംസുദ്ധീൻ ആണ് അറസ്റ്റിലായത്.

## Article Content

** വടകര : **ചോമ്പാല പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്നു വാട്സ്ആപ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ട കേസിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. മുക്കാളി സ്വദേശി ഷംസുദ്ധീൻ ആണ് അറസ്റ്റിലായത്.

ഇയാൾക്കെതിരെ കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ചോമ്പാല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 505(1)(b) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84221/message-in-whatsapp-group-to-attack-police-station-sdpi-worker-arrested)