---
title: "എസ്ഡിപിഐയുമായി ബന്ധവുമില്ല; പൊലീസ് സ്റ്റേഷൻ തകർക്കാൻ ആഹ്വാനം ചെയ്ത സംഭവം"
english_title: "No affiliation with SDPI; The incident called to demolish the police station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84307/no-affiliation-with-sdpi-the-incident-called-to-demolish-the-police-station"
published_at: "2022-12-09T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63935e4d884e9_chembola_police_station_case.jpg"
keywords: []
---

# എസ്ഡിപിഐയുമായി ബന്ധവുമില്ല; പൊലീസ് സ്റ്റേഷൻ തകർക്കാൻ ആഹ്വാനം ചെയ്ത സംഭവം

> **Lead Summary:** **വടകര: **ചോമ്പാല പൊലീസ് സ്റ്റേഷൻ തകർക്കാൻ ആഹ്വാനം ചെയ്തു എന്ന് ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്ത ഷംസുദ്ദീന് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ല.

## Article Content

**വടകര: **ചോമ്പാല പൊലീസ് സ്റ്റേഷൻ തകർക്കാൻ ആഹ്വാനം ചെയ്തു എന്ന് ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്ത ഷംസുദ്ദീന് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ല.

അഴിയൂരിലെ വിദ്യാർത്ഥികളെ ലഹരിക്കടിമയാക്കി ലഹരി വാഹകരാക്കിയ വിഷയം പൊതുസമൂഹം ചർച്ച ചെയ്യുന്ന വിധത്തിൽ ഉയർത്തിക്കൊണ്ടുവന്നത് എസ്ഡിപിഐ ആയിരുന്നു.

ഇതിൽ വിറളി പൂണ്ട ചിലരുടെ ഒത്താശയോടെയാണ് എസ്ഡിപിഐക്കെതിരെ വ്യാജപ്രചരണം നടക്കുന്നത്.ഇത്തരം കുപ്രചരണങ്ങളിൽ മാധ്യമങ്ങൾ പെട്ടുപോകരുതെന്നും പൊതുസമൂഹം ജാഗ്രതയോടെ ഇരിക്കണമെന്നും എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പ്രസ്താവിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84307/no-affiliation-with-sdpi-the-incident-called-to-demolish-the-police-station)